Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightതോൽക്കുന്നതിനേക്കാൾ...

തോൽക്കുന്നതിനേക്കാൾ നല്ലത് ചത്തു തുലയുന്നതാ; 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' ട്രെയിലർ പുറത്ത്...

text_fields
bookmark_border
Vineeth Sreenivasan Movie Mukundan Unni Associates  Movie Trailer went Viral
cancel

കൊച്ചി: വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്'. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. കോമഡിയാണോ ത്രില്ലർ ആണോ എന്ന് സംശയം തോന്നുന്ന തരത്തിൽ തികച്ചും വ്യത്യസ്തമായ രീതിയിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണിയായിട്ടാണ് വിനീത് എത്തുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് നിർമിക്കുന്ന ചിത്രത്തിന്റെ രചനയു സംവിധാനവും നിർവഹിച്ചിരിക്കുന്നത. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ്.

വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയൻ കാരന്തൂർ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ക്യാമറ വിശ്വജിത്ത് ഒടുക്കത്തില്‍, അഭിനവ് സുന്ദര്‍ നായകും നിധിന്‍ രാജ് അരോളും ചേര്‍ന്നാണ് എഡിറ്റിംഗ്. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സിബി മാത്യു അലക്സ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സുപ്രീം സുന്ദറും മാഫിയ ശശിയുമാണ് ചിത്രത്തിന്റെ ഫൈറ്റ്. Vfx സൂപ്പര്‍വൈസര്‍ : ബോബി രാജന്‍, Vfx : ഐറിസ് സ്റ്റുഡിയോ, ആക്സല്‍ മീഡിയ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vineeth Sreenivasan
News Summary - Vineeth Sreenivasan Movie Mukundan Unni Associates Movie Trailer went Viral
Next Story