മുകുന്ദനുണ്ണിയുടെ ഡബ്ബിങ് ആണ് ഏറ്റവും ആസ്വദിച്ച് ചെയ്തത്; വിനീത് ശ്രീനിവാസന്‍
text_fieldsഅഡ്വക്കേറ്റ് മുകുന്ദനുണ്ണിയുടെ ചിത്രത്തിന്റെ ഡബ്ബിങ് ആണ് ഇതുവരെയുള്ള സിനിമകളില്‍ ഏറ്റവും ആസ്വദിച്ച് ചെയ്തതെന്ന് നടന്‍ വിനീത് ശ്രീനിവാസന്‍. ഏറ്റവും പുതിയ ചിത്രമായ 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സി'ന്റെ പ്രചരണ ഭാഗമായി നൽകിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. വിനീതിനോടെപ്പം നിർമാതാവ് അജിത് ജോയിയം നടി തൻവിയും പത്രസമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
പുതിയ സിനിമള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന ഡിഗ്രഡേഷന്‍ ചിത്രത്തിന്റെ വിജയത്തെ ബാധിക്കില്ല. വളരെ കുറച്ചാളുകള്‍ മാത്രമാണ് അത് വിശ്വസിക്കുന്നത്. വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ എത്രയോ സിനിമകള്‍ തിയറ്ററില്‍ ഹിറ്റായിട്ടുണ്ട്. പുകഴ്ത്തപ്പെട്ട പല സിനിമകളും തിയറ്ററില്‍ വിജയിക്കാതെ പോയിട്ടുമുണ്ട്. നല്ല സിനിമയുണ്ടാകുക എന്നതാണ് മുഖ്യം. സിനിമയിലേക്ക് കൂടുതല്‍ നടന്‍മാര്‍ എത്തണം. വര്‍ഷത്തില്‍ 250ഓളം മലയാള സിനിമകള്‍ ഇറങ്ങുന്നുണ്ട്. സംവിധായകര്‍ അത്രയധികം വര്‍ധിച്ചിട്ടുണ്ടെന്നതിന്റെ തെളിവാണിത്. എന്നാല്‍, ഇതിനനുസരിച്ച് മികച്ച നടന്‍മാര്‍ എത്തുന്നില്ലെന്നും വിനീത് പറഞ്ഞു.
സാധാരണ വക്കീല്‍ കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് അഡ്വ. മുകുന്ദന്‍ ഉണ്ണി എന്ന് നടി തന്‍വി റാം പറഞ്ഞു. പ്രേക്ഷകര്‍ ചിത്രം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്നും തന്‍വി വ്യക്തമാക്കി.
നായകന്‍ അഡ്വക്കേറ്റ് ആണെങ്കിലും കഥയുടെ ഭൂരിഭാഗവും നടക്കുന്നത് കോടതിക്ക് പുറത്താണെന്നും വളരെ വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തിലേതെന്നും നിര്‍മാതാവ് അജിത് ജോയ് പറഞ്ഞു.
നവംബര്‍ 11 നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന.
വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ക്യാമറ വിശ്വജിത്ത് ഒടുക്കത്തില്‍, അഭിനവ് സുന്ദര്‍ നായകും നിധിന്‍ രാജ് അരോളും ചേര്‍ന്നാണ് എഡിറ്റിംഗ്. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സിബി മാത്യു അലക്‌സ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍: പ്രദീപ് മേനോന്‍, അനൂപ് രാജ് എം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മനോജ് പൂംകുന്നം, സൗണ്ട് ഡിസൈന്‍: രാജ് കുമാര്‍ പി, കല: വിനോദ് രവീന്ദ്രന്‍, ശബ്ദമിശ്രണം: വിപിന്‍ നായര്‍, ചീഫ് അസോ. ഡയറക്ടര്‍: രാജേഷ് അടൂര്‍, അസോ. ഡയറക്ടര്‍ : ആന്റണി തോമസ് മംഗലി, വേഷവിധാനം: ഗായത്രി കിഷോര്‍, മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, കളറിസ്റ്റ്: ശ്രീക് വാരിയര്‍. സുപ്രീം സുന്ദറും മാഫിയ ശശിയുമാണ് ചിത്രത്തിന്റെ ഫൈറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.