Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'ഇത് ക്രൂരതയാണ്';...

'ഇത് ക്രൂരതയാണ്'; മുകുന്ദനുണ്ണി അസോസിയേറ്റ്‌സിലെ ഗാനം പങ്കുവെച്ച് വിനീത് ശ്രീനിവാസൻ

text_fields
bookmark_border
Vineeth Sreenivasans MukundanUnni associates  Movie Song Out
cancel

വിനീത് ശ്രീനിവാസൻ കേന്ദ്രകഥാപാത്രമായി എത്തിയ മുകുന്ദനുണ്ണി അസോസിയേറ്റ്സിലെ ഗാനം പുറത്ത്. വിനീത് ശ്രീനിവാസനാണ് സോഷ്യൽമീഡിയ പേജിലൂടെ പാട്ട് പങ്കുവെച്ചിരിക്കുന്നത്.

'അഡ്വ.മുകുന്ദനുണ്ണി ഇപ്പോള്‍ അയച്ചുതന്നതാണിത്. ഞങ്ങളുടെ സിനിമയിലെ പാട്ട് മറ്റു പാട്ടുകളുടെ വിഷ്വല്‍സ് വെച്ച് എഡിറ്റു ചെയ്തിരിക്കുന്നു. ഇത് ക്രൂരതയാണ്, കൊടുംക്രൂരത' എന്ന് കുറിച്ചു കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഗാനം പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്.

നവംബര്‍ 11 നാണ് മുകുന്ദനുണ്ണി അസോസിയേറ്റ് എന്ന ചിത്രം പ്രദർശനത്തിനെത്തുന്നത്. വിനീത് ശ്രീനിവാസനാണ് അഡ്വക്കേറ്റ് മുകുന്ദനുണ്ണിയായി എത്തിയ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികൾ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന.

വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ക്യാമറ വിശ്വജിത്ത് ഒടുക്കത്തില്‍, അഭിനവ് സുന്ദര്‍ നായകും നിധിന്‍ രാജ് അരോളും ചേര്‍ന്നാണ് എഡിറ്റിംഗ്. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സിബി മാത്യു അലക്‌സ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vineeth Sreenivasan
News Summary - Vineeth Sreenivasan's MukundanUnni associates Movie Song Out
Next Story