കള്ളനെന്ന് പറഞ്ഞ് ട്രെയിനിൽ അപമാനിച്ചു, കരഞ്ഞ് പറഞ്ഞിട്ടും വിട്ടില്ല; കുട്ടിക്കാലത്തെ ദുരനുഭവം പങ്കുവെച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ
text_fieldsകുട്ടിക്കാലത്ത് ട്രെയിൽ യാത്രക്കിടെയുണ്ടായ ദുരനുഭവത്തെക്കുറിച്ച് നടൻ വിഷ്ണു ഉണ്ണി കൃഷ്ണൻ. ചിലർ തന്നെ കള്ളായി ചിത്രീകരിച്ചെന്നും രൂപം കണ്ടാണ് അവർ അങ്ങനെ അനുമാനിച്ചതെന്നും വിഷ്ണു ഒരു ടെലിവിഷൻ ഷോയിൽ പറഞ്ഞു.
'കലോത്സവം കഴിഞ്ഞ് തിരിച്ച് വരുമ്പോഴായിരുന്നു സംഭവം. ആ പ്രവശ്യം എനിക്കായിരുന്നു മിമിക്രിക്ക് ഫസ്റ്റ് കിട്ടിയത്. ട്രെയിനിലായിരുന്നു ഞങ്ങൾ മടങ്ങി വന്നത്.നിൽക്കാൻ പോലും സ്ഥലമില്ലാത്ത തിരക്കായിരുന്നു ട്രെയിനിൽ. ഞാനും എന്റെ സുഹൃത്തും വാതിലിന്റെ ഭാഗത്താണ് നിന്നത്. ആ സമയം തന്നെ മിമിക്രിക്ക് ഫസ്റ്റ് കിട്ടിയ വിവരം ഞാൻ അറിഞ്ഞിരുന്നു. ട്രെയിനിൽ അടുത്തുനിന്ന ചേട്ടനോട് ഈ കാര്യം പറയുകയും ചെയ്തു.
ഈ സമയം ഞങ്ങളെ തട്ടിക്കൊണ്ട് ഒരു പ്രായമായ ആൾ ബാത്ത് റൂമിൽ പോയി. അദ്ദേഹം തിരിച്ചും ഞങ്ങളെ ഇടിച്ചുകൊണ്ടാണ് പോയത്. രണ്ട് സെക്കൻഡ് കഴിഞ്ഞതും തന്റെ പേഴ്സ് കാണുന്നില്ലെന്ന് പറഞ്ഞ് അദ്ദേഹം ബഹളം വെക്കാൻ തുടങ്ങി. ഞങ്ങളും ഇതു നോക്കി നിൽക്കുമ്പോൾ, എല്ലാവരുടെയും മുഖത്ത് നോക്കിയതിന് ശേഷം എന്നെ ചൂണ്ടിയിട്ട് ഇവനാണ് പേഴ്സ് എടുത്തതെന്ന് പറഞ്ഞു. എന്റെ രൂപം കണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. ബോഡി ഷെയ്മിങ്ങിന്റെ അങ്ങേയറ്റമായിരുന്നു ആ സംഭവം. അദ്ദേഹം എന്നെ നോക്കി ഉറപ്പിച്ചു പറഞ്ഞു ഞാനാണ് കള്ളനെന്ന്. ഞാനല്ല പേഴ്സ് എടുത്തതെന്നും കലോത്സവം കഴിഞ്ഞ് വരുകയാണെന്നും പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല.സ്‌കൂളിന്റെ ഐഡിന്റിറ്റി കാര്‍ഡ് വരെ കാണിച്ച് കൊടുത്തു. എന്നിട്ടും അവര്‍ വിട്ടില്ല. എന്റെ കണ്ണൊക്കെ നിറഞ്ഞ് വരികയാണ്. എന്നെ പരിശോധിച്ചിട്ടും പേഴ്സ് കിട്ടിയില്ല. ആളുകൾ എന്നെ ഓരോന്ന് പറയുന്നുണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ ഇരുന്ന സീറ്റിന് അടിയിൽ നിന്ന് തന്നെ പേഴ്സ് കിട്ടി.
രാവിലെ 5 മണിക്കാണ് ട്രെയിൻ തൃശൂരിലെത്തിയത്. അന്നത്തെ പത്രത്തിൽ എന്റെ മത്സരഫലം ഉണ്ടായിരുന്നു. അത് ഞാന്‍ അവരെ കാണിച്ച് കൊടുത്തിട്ടാണ് പോന്നത്'- വിഷ്ണു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.