ഷാറൂഖ് ഖാന് മാത്രമല്ല, പത്താന്റെ വിജയത്തിന്റെ ക്രെഡിറ്റ് മണ്ടൻ പ്രസ്താവന നടത്തിയവർക്കും -വിവേക് അഗ്നിഹോത്രി
text_fieldsവിവാദങ്ങളുടെ അമ്പടിയോടെ തിയറ്ററുകളിൽ എത്തിയ പത്താനെ പ്രശസിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ചിത്രത്തെ അഭിനന്ദിച്ച് സംവിധായകൻ എത്തിയത്. കൂടാതെ പത്താനെതിരെ നടന്ന ബഹിഷ്കരണാഹ്വാനത്തെ വിമർശിക്കുന്നുമുണ്ട്.
പത്താന്റെ വിജയത്തിന് പിന്നിൽ ആരാധകർക്ക് വലിയ പങ്കുണ്ട്. ഷാറൂഖ് ഖാന്റെ വ്യക്തി പ്രവാഹം സിനിമയുടെ വിജയത്തെ സ്വാദീനിച്ചിട്ടുണ്ട്. അത് വളരെ നല്ലതാണ്- വിവേക് അഗ്നിഹോത്രി പറഞ്ഞു.
കൂടാതെ ചിത്രത്തിനെതിരെ വിവേകശൂന്യമായ പ്രസ്താവന നടത്തിയവർക്കും ബഹിഷ്കരണാഹ്വാനത്തിന് മുന്നിട്ട് ഇറങ്ങിയവർക്കും പത്താന്റെ വിജയത്തിൽ പങ്കുണ്ടെന്ന് ഞാൻ കരുതുന്നു. വർഷങ്ങളായി ബോളിവുഡ് ബഹിഷ്‌കരിക്കണം എന്ന് പറയുന്നവരുണ്ട്. എന്നാൽ സ്ഥിരം ബോയ്‌കോട്ട് ബോളിവുഡ് ഗ്യാങ്ങിൽ നിന്ന് വ്യത്യസ്തരാണ് ഇവർ- സംവിധായകൻ കൂട്ടിച്ചേർത്തു.
വിവാദങ്ങളും വിമർശനങ്ങളും സ്പർശിക്കാതെ മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്. 1000 കോടി ക്ലബ്ബിലേക്ക് അടുക്കുകയാണ് ചിത്രം. ജവാനാണ് ഇനി റിലീസിനെത്തുന്ന ഷാറൂഖ് ഖാൻ ചിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.