ആക്രമിക്കാൻ വന്ന മുതല വറചട്ടി അടിയിൽ പേടിച്ചോടി -വൈറൽ വീഡിയോ
text_fieldsഒരു മുതല ആക്രമിക്കാൻ വന്നാൽ എങ്ങനെയൊക്കെ നേരിടാം? വെറുമൊരു ഫ്രൈ പാൻ മാത്രം മതിയെന്ന് നിസാരമായി തെളിയിച്ചിരിക്കുകയാണ് ആസ്ട്രേലിയക്കാരനായ കായ് ഹാൻസൻ. മുതലകൾ ഏറെയുള്ള ദ്വീപിലെ അന്തേവാസിയാണ് ഹാൻസൻ. അതുകൊണ്ടു തന്നെ ഒരു ഭീമൻ മുതലയെ പെട്ടന്ന് കണ്ടാലൊന്നും പേടിക്കില്ല.
അഡ്‌ലെയ്ഡ് നദിയിലെ ദ്വീപിലെ ഗോട്ട് ഐലൻഡ് ലോഡ്ജ് എന്ന പബിലാണ് സംഭവം. മുറ്റത്തെത്തിയ മുതലയെ കണ്ടതോടെ നേരിടാൻ പടികൾ ഇറങ്ങി മുന്നിലേക്ക് വരികയായിരുന്നു ഇദ്ദേഹം. കൈയിൽ ഒരു ഫ്രൈ പാനുമുണ്ടായിരുന്നു. അനങ്ങാതെ കിടന്ന മുതല പെട്ടെന്ന് ഹാൻസനു നേർക്ക് കുതിച്ചു.
എന്നാൽ ഒട്ടും പേടിക്കാതെ ഹാൻസൻ മുതലയുടെ തലക്ക് രണ്ട് തവണ ആഞ്ഞടിച്ചു. ഇതോടെ മുതല വേഗത്തിൽ പിന്തിരിഞ്ഞ് ഓടിപ്പോയി.
വിഡിയോ ചിരിച്ചുകൊണ്ടല്ലാതെ ആർക്കും കണ്ടുതീർക്കാൻ കഴിയില്ല. രണ്ട് മില്ല്യൺ ആളുകൾ വീഡിയോ ഇതിനകം കണ്ടു. 7000 ലൈക്കുകളും കിട്ടിക്കഴിഞ്ഞു.
മുതലകൾ ഏറെയുള്ള ദ്വീപിൽ മുമ്പും ഹാൻസൻ ഇവയെ നേരിട്ടിട്ടുണ്ട്. ഹാൻസന്‍റെ പിപ എന്ന വളർത്തുനായ മുതലകളെ വിരട്ടി ഓടിച്ചിരുന്നു. എന്നാൽ 2018ൽ പിപക്ക് ഒരു മുതലയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.