'ജയാ അമിതാഭ് ബച്ചന്‍ എന്ന് വിളിക്കരുത്'; രാജ്യസഭയിൽ അതൃപ്തി പ്രകടിപ്പച്ച് ജയ ബച്ചൻ
text_fieldsഭർത്താവിന്റെ പേര് ചേർത്ത് തന്നെ അഭിസംബോധന ചെയ്യരുതെന്ന് രാജ്യസഭയിൽ നടിയും സമാജ്‌വാദി പാർട്ടി എം.പിയുമായ ജയ ബച്ചൻ.ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് നാരായണൻ സിങ്ങാണ് അമിതാഭ് ബച്ചന്റെ പേര് ചേർത്ത് ജയയെ അഭിസംബോധ ചെയ്തത്. സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മലയാളി വിദ്യാര്‍ഥിയടക്കം മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ സംസാരിക്കുകയായിരുന്നു ജയാ ബച്ചന്‍.
ശ്രീമതി ജയ അമിതാഭ് ബച്ചൻ ജി എന്നാണ് ഹരിവംശ് നാരായണൻ സിങ് അഭിസംബോധന ചെയ്തത്. തന്നെ ജയ ബച്ചൻ എന്ന് വിളിച്ചാൽ മതിയായിരുന്നു എന്നാണ് ജയ മറുപടി നൽകിയത്.സഭാ രേഖകളിൽ ജയ അമിതാഭ് ബച്ചൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അതാണ് താൻ ആവർത്തിച്ചതെന്നും ഹരിവംശ് നാരായൺ സിങ് പറഞ്ഞു.'ഇതൊരു പുതിയ കാര്യമാണ്, സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരുടെ പേരിൽ അംഗീകരിക്കപ്പെടും. സ്ത്രീകൾക്ക് സ്വന്തമായി അസ്തിത്വമോ നേട്ടങ്ങളോ ഇല്ല'- ജയ ബച്ചൻ സഭയിൽ പറഞ്ഞു.
സിനിമയിൽ സജീവമായി നിൽക്കമ്പോഴാണ് ജയ ബച്ചൻ അമിതാഭിനെ വിവാഹം കഴിക്കുന്നത്. തുടർന്ന് ഏറെക്കാലം സിനിമയിൽ നിന്ന് മാറി നിന്നിരുന്നു. ബിഗ് ബിയുടെ നിർദേശത്തെ തുടർന്നാണ് വിവാഹ ശേഷം സിനിമയിൽ നിന്ന് മാറിനിന്നതെന്ന് ജയ മുമ്പ് പറഞ്ഞിരുന്നു. ചെറുമകൾ നവ്യ നന്ദയുടെ പോഡ്‌കാസ്റ്റായ 'വാട്ട് ദ ഹെൽ നവ്യ'യിലൂടെയായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്.
വിവാഹശേഷം ജോലിയിലും കരിയറിലും താൻ ഏറെ സമയം ചെലവിടുന്നതിൽ അമിതാഭ് ബച്ചന് ഇഷ്ടക്കേടുണ്ടായിരുന്നുവെന്നും എല്ലാ ദിവസവും ഒമ്പത് മുതൽ അഞ്ച് മണി വരെ ജോലി ചെയ്യുന്ന ഒരു ഭാര്യയെ തനിക്ക് വേണ്ടെന്ന് വിവാഹത്തിന് മുൻപേ അമിതാഭ് ബച്ചൻ പറഞ്ഞിരുന്നതായും ജയ ബച്ചൻ വെളിപ്പെടുത്തി. ജോലിക്ക് പോകണമെന്നും എന്നാൽ എല്ലാ ദിവസവും വേണ്ടെന്ന് അമിതാഭ് ബച്ചൻ പറഞ്ഞതായും ജയ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.