ഓസ്‌കർ ലഭിച്ചില്ലെങ്കിലും നോമിനികൾ കോളടിക്കും; 217,000 ഡോളർ വിലമതിക്കുന്ന ഓസ്‌കർ നോമിനി ബാഗിനുള്ളിൽ എന്തൊക്കെ?
text_fieldsനിരവധി ചിത്രങ്ങളും സാങ്കേതിക വിദഗ്ധരും ഓസ്‌കറിന്റെ ഫൈനൽ റൗഡിലേക്ക് നോമിനേഷൻ എത്താറുണ്ട്. അതിൽ ചിലത് മാത്രമേ അവാർഡുകൾ നേടാറുള്ളു. പുരസ്‌കാരം ലഭിച്ചിലെങ്കിലും നോമിനേഷൻ ലഭിച്ചവർക്ക് നൽകുന്ന ഓസ്കർ ബാഗിൽ എന്തൊക്കെയുണ്ടെന്ന് അറിയാൻ എല്ലാവർക്കും ആകാംഷയാണ്. കഞ്ചാവ് അടക്കം 1.8 കോടി രൂപയുടെ സമ്മാനങ്ങളാണ് നോമിനികൾക്ക് ലഭിക്കുക. നോമിനികൾക്കൊപ്പം ഓസ്‌കറിലെ അവതാരകർക്കും ഈ സമ്മാന ബാഗുകൾ ലഭിക്കും.
ശ്രീലങ്കയിൽ അഞ്ച് രാത്രി നീണ്ടുനിൽക്കുന്ന വെൽനസ് റിട്രീറ്റ്, മാലിദ്വീപിൽ നാല് രാത്രി താമസിക്കാനുള്ള യാത്ര, ബാഴ്സലോണയിലെ പഞ്ചനക്ഷത്ര കോട്ടൺ ഹൗസ് ഹോട്ടലിൽ താമസം, മിയാഷിൽ നിന്നുള്ള ആഡംബര ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ, ലോറിയൽ പാരീസിൽ നിന്നുള്ള ഉയർന്ന നിലവാരമുള്ള സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ. ഡോ. തോമസ് സുവിൽ നിന്നുള്ള ബോഡി കോണ്ടറിംഗ് ചികിത്സ. പെറ്റി പൗട്ടിൽ നിന്നുള്ള ലിപ് കെയർ ഗിഫ്റ്റ് സെറ്റ്, കാലിഫോർണിയയിൽ കാട്ടുതീയിൽ നിന്ന് രക്ഷപ്പെട്ടവർക്ക് വേണ്ടിയുള്ള ബ്രൈറ്റ് ഹാർബറിൽ നിന്നുള്ള 1 മില്യൺ ഡോളറിന്റെ ദുരന്ത നിവാരണ സേവനങ്ങൾ, മൈസൺ കൺസ്ട്രക്ഷനിൽ നിന്നുള്ള വീട് നവീകരണ സഹായം. ട്രൂഫ്രൂവിൽ നിന്നുള്ള ചോക്ലേറ്റ് പൊതിഞ്ഞ റാസ്‌ബെറി എന്നിവയും ഗിഫ്റ്റിൽ ഉണ്ടാകും.
ഇതിന് പുറമെ ഓംഗിഗി (OMGIGI)യിൽ നിന്നുള്ള ആഭരണങ്ങൾ, കേറ്റ് ബ്രൗൺ സ്റ്റുഡിയോയിൽ നിന്നുള്ള ഡോഗ് വെയർ, ടോസ് തലയിണകൾ,നോമിനിയുടെ കുടുംബ വേരുകൾ കണ്ടെത്തുന്നതിനുള്ള ആൻസെസ്ട്രി ഡി.എൻ.എ കിറ്റ് എന്നിവയും ഗിഫ്റ്റ് ബാഗിൽ ഉണ്ട്.ബാഗിനുള്ളിലെ പ്രത്യേക സമ്മാനങ്ങൾക്ക് പുറമെ ഓസ്‌കർ അക്കാദമിയിലെ വ്യക്തിഗത അംഗത്വവും പത്ത് പേരെ അംഗത്വത്തിനായി നോമിനേറ്റ് ചെയ്യാനുള്ള അവകാശവും നോമിനികള്‍ക്ക് ലഭിക്കും. അക്കാദമി അവാർഡുകളിൽ എല്ലാ വർഷവും പ്രധാന നോമിനികൾക്ക് ഓസ്‌കർ സമ്മാന ബാഗുകൾ നൽകാറുണ്ട്.
വീഡ് പ്രീ-റോളുകൾ, ടി.എച്ച്.സി-ഇൻഫ്യൂസ്ഡ് പാനീയങ്ങൾ റോസ് ഗോൾഡ് വേപ്പർ, ഗമ്മിസ് തുടങ്ങി അത്യാഡംബര കഞ്ചാവ് ഉൽപ്പന്നങ്ങളും ഓസ്‌കർ ഗിഫ്റ്റ് ബാഗിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടെ കാലിഫോർണിയയിലെ നോമിനികൾക്ക് പ്രാദേശിക മാന്ത്രികന്റെ സ്വകാര്യ ഇൻ-ഹോം ഷോയും ലഭിക്കും. തുടർച്ചയായ 23 -ാം വർഷമാണ് കമ്പനി ഇത്തരത്തിൽ ഓസ്‌കർ ബാഗുകൾ നൽകുന്നത്. ഓസ്‌കാർ സംഘടിപ്പിക്കുന്ന അക്കാദമിയിൽ നിന്ന് സ്വതന്ത്രമായാണ് സമ്മാനങ്ങൾ ക്യൂറേറ്റ് ചെയ്യുന്നത്. 217,000 ഡോളറിലധികമാണ് ( ഏകദേശം 1.89 കോടി ഇന്ത്യൻ രൂപ) ഓരോ ഓസ്‌കർ ബാഗിന്റെയും മൂല്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.