എന്തൊക്കെയാണ് എന്റെ പോരായ്മ, വിവാഹമോചനത്തിന് ശേഷം കിരണിനോട് ചോദിച്ചു? ബുക്ക് എടുത്ത് എഴുതാൻ പറഞ്ഞു...
text_fieldsവിവാഹമോചനത്തിന് ശേഷമാണ് തന്റെ പോരായ്മകൾ മനസിലാക്കിയതെന്ന് ആമിർ ഖാൻ. കിരൺ റാവു സംവിധാനം ചെയ്ത 'ലാപ്താ ലേഡീസ്' എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ആമിർ ഖാൻ ആണ് ചിത്രം നിർമിക്കുന്നത്. എന്തൊക്കെ കുറവുകളുണ്ടെന്നും എങ്ങനെ പരിഹരിക്കാമെന്നും കിരൺ റാവുവിനോട് ചോദിച്ചപ്പോഴാണ് പോരായ്മ മനസിലായതെന്നും എന്നാൽ ആ സമയത്ത് തങ്ങളുടെ വിവാഹമോചനം കഴിഞ്ഞിരുന്നുവെന്നും ആമിർ ഖാൻ പറഞ്ഞു. വിവാഹമോചനത്തെക്കുറിച്ച് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
'ഞങ്ങളുടെ വിവാഹമോചനത്തിന് ശേഷം ഒരു രസകരമായ സംഭവം ഉണ്ടായി. ഞങ്ങൾക്ക് രണ്ടുപേർക്കും അറിയാം നിയമപരമായി വേർപിരിഞ്ഞുവെന്ന്. ഒരു ദിവസം വൈകുന്നേരം, ഞാൻ കിരണിനോട് ചോദിച്ചു എന്റെ പോരായ്മകൾ എന്തൊക്കെയാണെന്ന്‍ ? മുന്നോട്ടുള്ള ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടതെന്ന്. ഉടൻ കിരൺ എന്നോട് പറഞ്ഞു.ഒരു ബുക്ക് എടുത്ത് കുറിച്ചോളുവെന്ന്. അതുപോലെ ഞാൻ ചെയ്തു 'നിങ്ങള്‍ ഒരുപാട് സംസാരിക്കുന്നു. പക്ഷെ മറ്റുള്ളവരെ സംസാരിക്കാൻ അനുവദിക്കുന്നില്ല, നിങ്ങളുടെ പോയിന്റിൽ മാത്രം നിൽക്കുന്നു' എന്നിങ്ങനെ 15-20 പോയിന്റുകൾ പറഞ്ഞു. കിരണ്‍ പറഞ്ഞത് ഞാന്‍ എഴുതിയെടുത്തു'-ആമിർ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
2021 ആണ് നടൻ ആമിർ ഖാനും കിരൺ റാവുവും നിയമപരമായി വേർപിരിഞ്ഞത്. സോഷ്യൽ മീഡിയ പേജിലൂടെ വിവാഹമോചനത്തെക്കുറിച്ച് താരങ്ങൾ വെളിപ്പെടുത്തിയത്. മകന് നല്ല മാതാപിതാക്കളായി തങ്ങളുടെ ജോലിയുമായി ഇനിയും ഒരുമിച്ച് മുന്നോട്ട് പോകുമെന്നും ഇരുവരും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.