ഷാറൂഖ് ഖാന്റെ വസതി വേണം; ആഗ്രഹം വെളിപ്പെടുത്തി അനുഷ്ക ശർമ
text_fieldsവാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന വസതിയാണ് ഷാറൂഖ് ഖാന്റെ 'മന്നത്ത്'.മുംബൈയിലെ താരത്തിന്റെ വസതി കാണാൻ നിരവധി പേർ എത്താറുണ്ട്. താരങ്ങൾക്കിടയിൽ പോലും മന്നത്തിന് ആരാധകർ ഏറെയാണ്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് മന്നത്തിനോടുള്ള തന്റെ താൽപര്യം വ്യക്തമാക്കുന്ന നടി അനുഷ്ക ശർമയുടെ വിഡിയോയാണ്. ഷാറൂഖിൽ നിന്ന് എന്തെങ്കിലും മോഷ്ടിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് വസതിയാണെന്നാണ് അനുഷ്ക പറയുന്നത്. അവതാരകന്റെ ചോദ്യത്തിനായിരുന്നു രസകരമായ മറുപടി നൽകിയത്. ഷാറൂഖിന്റെ സാന്നിധ്യത്തിലായിരുന്നു ഇക്കാര്യം പറഞ്ഞത്.
ഷാറൂഖ് ഖാനിൽ നിന്ന് എന്തെങ്കിലും കൈവശപ്പെടുത്താൻ അവസരം ലഭിച്ചാൽ എന്ത് എടുക്കുമെന്നായിരുന്നു അവതാരകന്റെ ചോദ്യം. ഒരുപാട് കാര്യങ്ങളുണ്ടെന്നാണ് ആദ്യം മറുപടി നൽകിയത്. പിന്നീട് വാച്ചുകളുടെ ശേഖരം എടുക്കമെന്ന് പറഞ്ഞ നടി പെട്ടെന്ന്, മന്നത്ത് തന്നെ മോഷ്ടിക്കുമെന്ന് പറഞ്ഞു. ഷാറൂഖ് ഖാൻ പുഞ്ചിരിയോടെയാണ് നടിയുടെ വാക്കുകൾ കേട്ടിരുന്നത്.
2019 ൽ പുറത്തിറങ്ങിയ സീറോയിലാണ് അനുഷ്കയും ഷാറൂഖ് ഖാനും ഒന്നിച്ച് അഭിനയിച്ചത്. നിലവിൽ അഭിനയത്തിന് ഇടവേള നൽകിയിരിക്കുകയാണ് അനുഷ്ക. നിലവിൽ കുഞ്ഞുങ്ങൾക്കൊപ്പം ലണ്ടനിലാണ് അനുഷ്കയും വിരാട് കോഹ്‌ലിയും. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള പ്രണയത്തിനു ശേഷമാണ് 2017ല്‍ ഇരുവരും വിവാഹിതരാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.