വിഘ്നേഷ് ശിവൻ ചിത്രത്തിൽ നയൻതാരയില്ല; തൃഷക്കൊപ്പം അജിത്തിന്റെ നായികയാവുന്നത് ബോളിവുഡ് താരറാണി
text_fieldsമികച്ച പ്രേക്ഷക സ്വീകാര്യത നേടി അജിത്- മഞ്ജു വാര്യർ ചിത്രം തുനിവ് പ്രദർശനം തുടരുകയാണ്. ജനുവരി 11ന് റിലീസിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇനി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നടൻ അഭിനയിക്കുക. എ.കെ 62ന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.
ചിത്രത്തിൽ അജിത്തിനോടൊപ്പം തൃഷയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നടിയെ കൂടാതെ മറ്റൊരു സൂപ്പർ താരവും ചിത്രത്തിൽ നായികയായി എത്തുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. കോമഡി ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ തൃഷക്കൊപ്പം ഐശ്വര്യ റായി ബച്ചനും ഭാഗമായേക്കും. സൺ ന്യൂസിനെ ഉദ്ധരിച്ച് പിങ്ക് വില്ലയാണ് ഇതുസംബന്ധമായ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ഐശ്വര്യക്ക് കഥയും കഥാപാത്രവും ഇഷ്ടപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ അരവിന്ദ് സ്വാമിയാണ്. ഇതാദ്യമായിട്ടാണ് അജിത്തും അരവിന്ദ് സ്വാമിയും ഒന്നിച്ചെത്തുന്നത്. സന്താനം, അർജുൻ ദാസും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. അനിരുദ്ധാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. പ്രശസ്ത തമിഴ് ബാനറായ ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്. നടനുമൊത്തുള്ള ലൈക്ക പ്രൊഡക്ഷൻസിന്റെ ആദ്യ ചിത്രമാണിത്.
ഒരു ചെറിയ ഇടവേളക്ക് ശേഷമാണ് തൃഷയും അജിത്തും ഓൺസ്ക്രീനിൽ ഒന്നിച്ചെത്തുന്നത്. പൊന്നിയിൻ സെൽവനിൽ ഐശ്വര്യ റായിയും തൃഷയും ഒരുമിച്ച് അഭിനയിച്ചിരുന്നു. പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുമ്പോഴാണ് എ.കെ 62 വാർത്തകളിൽ ഇടംപിടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.