ഭ്രമയുഗത്തിന്റെ രണ്ടാം ഭാഗം? സംവിധായകൻ രാഹുൽ സദാശിവൻ പറയുന്നു
text_fieldsമമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയുഗം. ഫെബ്രുവരി 15ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആറ് ദിവസം കൊണ്ട് 15 കോടിയാണ് ഭ്രമയുഗം ഇന്ത്യയിൽ നിന്ന് നേടിയിരിക്കുന്നത്. 34 കോടിയാണ് ആഗോള കളക്ഷൻ.
ഭ്രമയുഗം തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ പ്രേക്ഷകരുടെ ഇടയിൽ തകൃതിയായി നടക്കുകയാണ്. ഇപ്പോഴിത സംവിധായകൻ ചിത്രത്തിന്റെ രണ്ടാംഭാഗത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ രണ്ടാഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.'ഒറ്റചിത്രമായിട്ടാണ് ഭ്രമയുഗം എഴുതിയിരിക്കുന്നത്. തുടര്‍ച്ചയുണ്ടാകുമെന്ന് വേണമെങ്കില്‍ വ്യഖ്യാനിക്കാമെന്നേയുള്ളൂ. നിലവില്‍ വരാം ഇല്ലാതിരിക്കാം എന്ന് മാത്രമേ പറയാനാകൂ'- രാഹുല്‍ പറഞ്ഞു.
ബ്ലാക്ക് ആൻഡ് വൈറ്റ് പശ്ചാത്തലത്തിലാണ് ഭ്രമയുഗം ഒരുക്കിയിരിക്കുന്നത്. കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. അര്‍ജുൻ അശോകനും സിദ്ധാര്‍ഥ് ഭരതനും നിർണ്ണായക കഥാപാത്രമായി എത്തുന്നുണ്ട്. മാൽഡ ലിസ്, മണികണ്ഠൻ എന്നിവരാണ് മറ്റു താരങ്ങൾ.
വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രമാണ് ഭ്രമയുഗം. ഹൊറർ ത്രില്ലർ സിനിമകൾക്കു മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊഡക്‌ഷൻ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയുഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.