'സൂപ്പർസ്റ്റാറിനൊപ്പമുള്ള സിനിമയിൽ തിരക്കഥയോട് പൂർണ സത്യസന്ധത പുലർത്താൻ കഴിയില്ല' -മുരുഗദോസ്
text_fieldsസൂപ്പർസ്റ്റാറിനൊപ്പം സിനിമ ചെയ്യുമ്പോൾ തിരക്കഥയിൽ പൂർണമായും ഉറച്ചുനിൽക്കാൻ കഴിയില്ലെന്ന് സംവിധായകനും തിരക്കഥാകൃത്തും നിർമാതാവുമായ എ. ആർ. മുരുഗദോസ്. താരത്തിന്‍റെ ആരാധകവൃന്ദത്തെ പരിഗണിക്കേണ്ടത് പ്രധാനമാണ് എന്നതാണ് അതിന് കാരണമായി അദ്ദേഹം പറഞ്ഞത്. സൻമാൻ ഖാന്‍റെ ഏറ്റവും പുതിയ ചിത്രമായ സിക്കന്ദറിന്‍റെ സംവിധായകനാണ് മുരുഗദോസ്.
രജനികാന്ത് (ദർബാർ), വിജയ് (സർക്കാർ, കത്തി & തുപ്പാക്കി), സൂര്യ (ഗജിനി), അജിത് (ധീന), മഹേഷ് ബാബു (സ്പൈഡർ), ചിരഞ്ജീവി (സ്റ്റാലിൻ) എന്നിവരുൾപ്പെടെ തെന്നിന്ത്യൻ സിനിമയിലെ പല സൂപ്പർ താരങ്ങൾക്കൊപ്പവും മുരുഗദോസ് പ്രവർത്തിച്ചിട്ടുണ്ട്. സൂപ്പർ സ്റ്റാറിനെ വച്ച് സ്ഥിരം സിനിമ ചെയ്യാൻ ആരാധകരെ ആകർഷിക്കുന്ന എല്ലാ ഘടകങ്ങളും സിനിമയിലുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് മുരുഗദോസ് പറഞ്ഞു.
'സൂപ്പർ സ്റ്റാറുകൾക്കൊപ്പം പ്രവർത്തിക്കുമ്പോൾ, നിങ്ങൾക്ക് തിരക്കഥയോട് 100 ശതമാനം സത്യസന്ധത പുലർത്താൻ കഴിയില്ല. പ്രേക്ഷകർക്കും ആരാധകവൃന്ദത്തിനുമായി വിട്ടുവീഴ്ച ചെയ്യണം. ഒരു സംവിധായകനെന്ന നിലയിൽ 100 ശതമാനം ആത്മാർഥത പുലർത്താൻ കഴിയില്ല. ആരാധകരെ തൃപ്തിപ്പെടുത്തുകയും അവരെക്കുറിച്ച് ചിന്തിക്കുകയും വേണം' -അദ്ദേഹം വേണം.
"സിക്കന്ദർ" സൂപ്പർസ്റ്റാറിന്‍റെ കടുത്ത ആരാധകർക്കായി നിർമിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സൽമാന്‍റെ മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഈ സിനിമ. 'ഗജിനി'യിലെ പോലെ മനോഹരമായ ഒരു പ്രണയകഥയാണ് ഈ ചിത്രത്തിലും ഉള്ളതെന്ന് മുരുഗദോസ് പറഞ്ഞു. സൽമാൻ ഖാനെ ആക്ഷൻ ഹീറോയായി അവതരിപ്പിക്കുന്ന ചിത്രത്തിൽ ജീവിത തിരക്കുകൾക്കിടയിലും കുടുംബത്തിന്‍റെ പ്രാധാന്യത്തെ താൻ അടിവരയിട്ടിട്ടുണ്ടെന്ന് സംവിധായകൻ പറഞ്ഞു. ഇതൊരു വാണിജ്യ സിനിമയാണെങ്കിലും, മനോഹരമായ സന്ദേശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാല് വർഷത്തിന് ശേഷമാണ് മുരുഗദോസ് സംവിധാന രംഗത്തേക്കു തിരിച്ചെത്തുന്നത്. കൂടാതെ മുരുഗദോസിന്റെ നാലാം ഹിന്ദി സിനിമയാണിത്. 2016ൽ സൊനാക്ഷി സിൻഹയെ നായികയാക്കി ഒരുക്കിയ അകിരയാണ് മുരുഗദോസ് അവസാനമായി ചെയ്ത ഹിന്ദി ചിത്രം. രശ്മിക മന്ദാന നായികയായ ചിത്രത്തിൽ സത്യരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഹൈദരാബാദിലും മുംബൈയിലുമായി ചിത്രീകരണം പൂർത്തിയാക്കിയ സിക്കന്ദർ ഈദ് റിലീസ് ആയാണ് തിയറ്ററിലെത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.