'വാരിയംകുന്നനി'ൽ നിന്ന് പിൻമാറിയത് വിമർശനങ്ങളെ ഭയന്നല്ല -ആശിഖ് അബു
text_fieldsദുബൈ: വിമർശനങ്ങളെയോ പലരൂപത്തിലുള്ള പ്രചാരണങ്ങളെയോ ഭയന്നല്ല 'വാരിയംകുന്നൻ' സിനിമയിൽ നിന്ന് പിൻമാറിയതെന്ന് സംവിധായകൻ ആശിഖ് അബു. ദുബൈയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.
വലിയ സാമ്പത്തിക ബാധ്യതയുള്ളതും ചരിത്രത്തോട് നീതി പുലർത്തി ചെയ്യേണ്ടതുമായ സിനിമയായിരുന്നു 'വാരിയംകുന്നൻ'. പ്രൊജക്ട് പൂർത്തിയാക്കാൻ കഴിയുമോ എന്ന ആശങ്ക തുടക്കം മുതൽ ഉണ്ടായിരുന്നു. നിർമാതാക്കൾക്ക് അത് മികച്ച രീതിയിൽ പൂർത്തിയാക്കാൻ ആഗ്രഹവുമുണ്ട്. അവരതുമായി മുന്നോട്ടു പോകുമെന്ന് അറിയിച്ചിട്ടുമുണ്ട്. സംവിധായകനെന്ന നിലയിലെ പിൻമാറ്റത്തിൽ ബാഹ്യസമ്മർദങ്ങളൊന്നും സ്വാധീനിച്ചിട്ടില്ല-അദ്ദേഹം വ്യക്തമാക്കി.
പൃഥ്വിരാജിനെ നായകനാക്കി ആശിഖ് അബു പ്രഖ്യാപിച്ച മലബാർ സമരനായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച 'വാരിയംകുന്നൻ' സിനിമ വിവാദമാക്കാൻ വിവിധ കോണുകളിൽ നിന്ന് ശ്രമം നടന്നിരുന്നു. തുടർന്ന് സെപ്റ്റംബറിൽ ഇരുവരും സിനിമയിൽ നിന്ന് പിൻമാറിയതായി അറിയിച്ചു. ഇത് സംബന്ധിച്ച് ആദ്യമായാണ് ആശിഖ് അബു മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.