ഇന്ദ്രൻസിന്‍റെ 'വിത്തിന്‍ സെക്കന്റ്സ്' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍
text_fieldsകൊച്ചി: ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി. വിജയന്‍ സംവിധാനം ചെയ്യുന്ന 'വിത്തിന്‍ സെക്കന്റ്സ്' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി. സുധീര്‍ കരമന, അലന്‍സിയാര്‍, സെബിന്‍ സാബു, ബാജിയോ ജോര്‍ജ്ജ്, സാന്‍റിനോ മോഹന്‍, മാസ്റ്റര്‍ അര്‍ജുന്‍ സംഗീത്, സരയൂ മോഹന്‍, അനു നായര്‍, വര്‍ഷ ഗെയ്ക്വാഡ്, സീമ ജി. നായര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡോക്ടര്‍ സംഗീത് ധര്‍മ്മരാജന്‍, വിനയന്‍ പി. വിജയന്‍ എന്നിവര്‍ ചേര്‍ന്ന് കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു. അനില്‍ പനച്ചുരാന്‍റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു.
നിര്‍മ്മാണം-ഡോ. സംഗീത ധര്‍മ്മരാജന്‍, ബാനര്‍-ബോള്‍ എന്‍റര്‍ടെയിന്‍മെന്റ്, ക്യാമറ-രജീഷ് രാമന്‍, എഡിറ്റര്‍-അയൂബ്ഖാന്‍, സംഗീതം-രഞ്ജിന്‍ രാജ്, കലാസംവിധാനം-നാഥന്‍ മണ്ണൂര്‍, മേക്കപ്പ്-ബൈജു ബാലരാമപുരം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജെ.പി. മണക്കാട്, കോസ്റ്റ്യൂം ഡിസൈനര്‍-കുമാര്‍ എടപ്പാള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-പ്രവീണ്‍, അസോസിയേറ്റ് ഡയറക്ടര്‍-മഹേഷ്, വിഷ്ണു. സൗണ്ട് ഡിസൈന്‍-ആനന്ദ് ബാബു, പ്രൊജക്റ്റ് ഡിസൈന്‍-ഡോ. അഞ്ജു സംഗീത്, ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍-സഞ്ജയ് പാല്‍, സ്റ്റില്‍സ്-ജയപ്രകാശ് ആതളൂര്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍-ഷാന്‍, ജയരാജ്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- രാജന്‍ മണക്കാട്, ഷാജി കൊല്ലം, ഡിസൈന്‍-റോസ്‌മേരി ലില്ലു, വാര്‍ത്ത പ്രചരണം- എ.എസ്. ദിനേശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.