വെള്ളിത്തിരയുടെ നഷ്ട വർഷം..
text_fieldsപുരസ്കാരങ്ങൾ
50ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം
- മികച്ച ചിത്രം- വാസന്തി (സംവിധാനം റഹ്മാൻ സഹോദരങ്ങൾ)
- സംവിധായകൻ -ലിജോ ജോസ് പെല്ലിശ്ശേരി (ചിത്രം-ജല്ലിക്കട്ട്)
- നടൻ- സുരാജ് വെഞ്ഞാറമൂട്- (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി)
- നടി- കനി കുസൃതി (ബിരിയാണി)
- ജനപ്രിയ ചിത്രം -കുമ്പളങ്ങി നൈറ്റ്സ്
- സ്വഭാവ നടൻ -ഫഹദ് ഫാസിൽ
- സ്വഭാവ നടി -സ്വാസിക വിജയ് (വാസന്തി)
- സംഗീത സംവിധാനം -സുഷിൻ ശ്യാം (ചിത്രം -കുമ്പളങ്ങി നൈറ്റ്സ്)
ഓസ്കർ
- മികച്ച ചിത്രം -പാരസൈറ്റ് (ദക്ഷിണ കൊറിയ)
- മികച്ച നടൻ -വാക്കിൻ ഫീനിക്സ് (ചിത്രം -ജോക്കർ)
- മികച്ച നടി -റെനേ സെല്വേഗർ (ചിത്രം -ജൂഡി)
- മികച്ച സഹനടൻ -ബ്രാഡ്പിറ്റ് (ചിത്രം -വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്)
- മികച്ച സഹനടി -ലോറ ഡേൺ (ചിത്രം -മാരേജ് സ്റ്റോറി)
- മികച്ച സംവിധായകൻ -ബോങ് ജൂൺ ഹോ (ചിത്രം-പാരസൈറ്റ്)
- മികച്ച തിരക്കഥ -ബോങ് ജൂൺ ഹോ
- രാജ്യാന്തര ഫീച്ചർ ഫിലിം -പാരസൈറ്റ് വാക്കിൻ ഫീനിക്സ് (ചിത്രം -ജൂഡി)
ബാഫ്റ്റ ചലച്ചിത്ര പുരസ്കാരം
- മികച്ച ചിത്രം -1917
- മികച്ച നടി -റെനേ റെനേ സെല്വേഗർ (ചിത്രം -ജൂഡി)
- മികച്ച നടൻ -വാക്കിൻ ഫീനിക്സ് (ചിത്രം -ജോക്കർ)
- മികച്ച സംവിധായകൻ -സാം മെൻഡസ് (ചിത്രം -1917)
- മികച്ച ഇംഗ്ലീഷ് ഇതര ചിത്രം -പാരസൈറ്റ്
- മികച്ച സഹനടൻ -ബ്രാഡ്പിറ്റ്
- ജെ.സി. ഡാനിയേൽ പുരസ്കാരം -ഹരിഹരൻ
- ലോകപ്രശസ്തമായ റിച്ചാര്‍ഡ് ഡോകിന്‍സ് പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന ബഹുമതി സ്വന്തമാക്കി ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍
മരണം
എസ്.പി. ബാലസുബ്രഹ്മണ്യം, സൗമിത്ര ചാറ്റർജി, ബസു ചാറ്റർജി, റിഷി കപൂർ, ഇർഫാൻ ഖാൻ, വാജിദ് ഖാൻ, സച്ചി, സുശാന്ത് സിങ്, ചിരഞ്ജീവി സർജ, അനിൽ മുരളി, ശശി കലിംഗ, അനിൽ നെടുമങ്ങാട്
രാജി
- സംവിധായിക വിധു വിൻസൻറ് വിമണ്‍ ഇന്‍ സിനിമ കലക്ടിവില്‍നിന്ന് രാജിവെച്ചു. മലയാള സിനിമയിലെ വനിത കൂട്ടായ്‌മയായ വിമൻ ഇൻ സിനിമ കലക്‌ടിവിൽ ഇരട്ടത്താപ്പും വരേണ്യചിന്തയുമെന്ന് ആരോപിച്ചായിരുന്നു രാജി.
- നടി പാര്‍വതി തിരുവോത്ത് താരസംഘടനയായ 'അമ്മ'യില്‍നിന്ന് രാജിവെച്ചു. ഇടവേള ബാബുവിെൻറ വിവാദപ്രസ്താവനയെ തുടർന്നാണ് രാജി.
തിരശ്ശീലയിലെ രാഷ്ട്രീയം
- നടിമാരായ ഖുശ്ബു, വിജയശാന്തി എന്നിവർ കോൺഗ്രസ് വിട്ട് ബി.െജ.പിയിൽ ചേർന്നു
- ബോളിവുഡ് നടി ഊർമിള ശിവസേനയിൽ ചേർന്നു
അറസ്റ്റ്
നടിമാരായ സഞ്ജന ഗൽറാണി, രാഗിണി ദ്വിവേദി എന്നിവരും നടൻ ബിനീഷ് കോടിയേരിയും ലഹരിക്കടത്തുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി. നടൻ സുശാന്ത് സിങ്ങിെൻറ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തും നടിയുമായ റിയ ചക്രവർത്തിയെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. പിന്നീട് കർശന ഉപാധികളോടെ കോടതി ജാമ്യം നൽകി.
ഒ.ടി.ടി റിലീസ്
തിയറ്ററുകൾ അടഞ്ഞുകിടന്ന കോവിഡ് കാലത്ത് മലയാളത്തിൽ ആദ്യമായി 'സൂഫിയും സുജാതയും' ഒ.ടി.ടി പ്ലാറ്റ്ഫോമിൽ (ഓവർ ദി ടോപ്) റിലീസ് ചെയ്തു.
ജല്ലിക്കട്ട് ഓസ്കറിൽ
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ട് ഇന്ത്യയില്‍നിന്നുള്ള ഓസ്കര്‍ എന്‍ട്രി ചിത്രമായി തെരഞ്ഞെടുത്തു. ഇതോടെ ഓസ്കര്‍ എന്‍ട്രി കിട്ടുന്ന മൂന്നാമത്തെ മലയാള സിനിമയായി ജല്ലിക്കട്ട്. 1997ൽ ഗുരു, 2011ൽ ആദാമിെൻറ മകൻ അബു എന്നീ സിനിമകളാണ് ഇതിനുമുമ്പ് ഒാസ്കർ എൻട്രി ലഭിച്ച മലയാള സിനിമകൾ.
നടിയെ ആക്രമിച്ച കേസ്
ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിെൻറ വിചാരണ തുടങ്ങി. കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന കാരണം പറഞ്ഞ് കേസിെൻറ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇരയായ നടിയും സ്പെഷൽ പ്രോസിക്യൂട്ടറും ഹൈകോടതിയിൽ നൽകിയ ഹരജി തള്ളിയിരുന്നു. ഇതേ തുടർന്ന് ഇരക്കായി സർക്കാർ ചുമതലപ്പെടുത്തിയ സ്പെഷൽ പ്രോസിക്യൂട്ടർ രാജിവെച്ചു. നടൻ ദിലീപ് ഉൾപ്പെടെ 10 പ്രതികളാണ് വിചാരണ നേരിടുന്നത്.
തിരശ്ശീലയിൽ നുരയുന്ന ലഹരി
നടൻ സുശാന്ത് സിങ് രാജ്പുത്തിെൻറ മരണവുമായി ബന്ധപ്പെട്ട അന്വേഷണമാണ് പിന്നീട് ബോളിവുഡ് സിനിമ ലോകത്തെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളിലേക്കും അറസ്റ്റിലേക്കും നയിച്ചത്. ബോളിവുഡ് നടി റിയ ചക്രവർത്തിയെ അറസ്റ്റ് ചെയ്തു. സുശാന്തിന് ലഹരി എത്തിച്ചുകൊടുത്തെന്നായിരുന്നു ആരോപണം. റിയ ചക്രവർത്തിയിൽനിന്ന് അന്വേഷണം ഹിന്ദി സിനിമാലോകത്തെ പല ഉന്നത നടിമാരിലേക്കുമെത്തി. ദീപിക പദുക്കോൺ, സാറാ അലിഖാൻ, ശ്രദ്ധ കപൂർ, രാകുൽ പ്രീത് സിങ് എന്നിവരെ അന്വേഷണ ഏജൻസി ചോദ്യംചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.