മമ്മൂട്ടിയെ നായകനാക്കിയുള്ള സിനിമ അടുത്ത വർഷം ചിത്രീകരണമാരംഭിക്കും: സക്കരിയ
text_fieldsമെഗാഹിറ്റ് ചിത്രം സുഡാനി ഫ്രം നൈജീരിയക്കും ഒ.ടി.ടി റിലീസായെത്തി ശ്രദ്ധനേടിയ ഹലാൽ ലവ് സ്റ്റോറിക്കും ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനാകും. അടുത്ത വർഷം തുടക്കത്തിൽ ചിത്രീകരണമാരംഭിക്കാൻ പദ്ധതിയിടുന്ന ചിത്രത്തിൽ പ്രമുഖ താരങ്ങളും അഭിനയിക്കും. ഗൾഫ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം സക്കരിയ വെളിപ്പെടുത്തിയത്.
പേര് ഇത് വരെ തീരുമാനിച്ചിട്ടില്ലാത്ത ചിത്രത്തില്‍ സക്കരിയ ആദ്യം സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ ടീമില്‍ നിന്നുള്ള പ്രമുഖരും ഭാഗമായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ സിനിമക്ക് ശേഷം കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രവും പദ്ധതിയിലുണ്ടെന്ന് സക്കരിയ അഭിമുഖത്തിൽ പറയുന്നു.
നിലവില്‍ ആദ്യമായി നിര്‍മാണം നിര്‍വ്വഹിക്കുന്ന മോമോ ഇന്‍ ദുബൈ എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളില്‍ ദുബൈയിലാണ് സക്കരിയ. അനീഷ് ജി. മേനോന്, അനുസിത്താര, അജു വർഗീസ്, ഹരീഷ് കണാരന് എന്നിവരാണ് പുതിയ സിനിമയിലെ പ്രധാന താരങ്ങള്‍. അറബി നടനും പ്രധാന കഥാപാത്രമായി ചിത്രത്തിന്റെ ഭാഗമാകുന്നു. നവാഗതനായ അമീന്‍ അസ്‍ലം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഗാനരചയിതാവുമായ മുഹ്‍സിന്‍ പരാരിയാണ് ഗാനങ്ങള്‍ക്ക് വരികള്‍ എഴുതുന്നത്. ഹലാല്‍ ലവ് സ്റ്റോറിയുടെ സഹ-എഴുത്തുകാരന്‍ ആഷിഫ് കക്കോടിയുമായി ചേര്‍ന്ന് സകരിയ തന്നെയാണ് മോമോ ഇന്‍ ദുബൈയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. പി.ബി. അനീഷും ഹാരിസ് ദേശവും നിര്‍മാണത്തില്‍ പങ്കാളികളാണ്. ചിത്രം തിയറ്റര്‍ റിലീസ് ആയി തന്നെ പുറത്തിറങ്ങുമെന്ന് സക്കരിയ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.