താരങ്ങൾക്ക് വമ്പൻ തുക പ്രതിഫലം കൊടുക്കുന്നത് കരൺ ജോഹർ അവസാനിപ്പിക്കണം, ശകാരിച്ച് സോയ അക്തർ, മറുപടിയുമായി കരൺ
text_fieldsസംവിധായകനും നിർമാതവുമായ കരൺ ജോഹർ താരങ്ങൾക്ക് അമിത പ്രതിഫലം നൽകുന്നത് അവസാനിപ്പിക്കണമെന്ന് സംവിധായക സോയ അക്തർ. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയുടെ റൗണ്ട് ടേബിൾ അഭിമുഖത്തിലാണ് കരണിന്റെ സാന്നിധ്യത്തിൽ ഇക്കാര്യം പറഞ്ഞത്. താരങ്ങളുടെ ഭീമമായ പ്രതിഫലത്തെക്കുറിച്ച് കരൺ സംസാരിക്കുന്നതിനിടയിലാണ് സോയ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ഇത് കരൺ അംഗീകരിക്കുകയും ചെയ്തു.
' ഇനി ഭീമമായ പ്രതിഫലം ആർക്കും നൽകില്ല. മുമ്പ് പ്രതിഫലവുമായി ബന്ധപ്പെട്ടുള്ള താരങ്ങളുടെ ആവശ്യങ്ങൾ ഞാൻ അംഗീകരിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ അത് തിരുത്തി. അവർ പറയുന്ന പ്രതിഫലം നൽകാൻ പറ്റില്ലെന്ന് വളരെ വിനയത്തോടെ അവരോട് പറയാറുണ്ട്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ നിങ്ങളുടെ ചിത്രം ബോക്സോഫീസിൽ എത്ര നേടി?ഉയർന്ന പ്രതിഫലം ചോദിക്കാൻ നിങ്ങൾക്ക് അവകാശമുണ്ടോ എന്ന് അവരോട് തന്നെ ചോദിക്കും.
ഞാൻ കിൽ എന്നൊരു ചെറിയ പടം നിർമിച്ചു.40 കോടിയായിരുന്നു ബജറ്റ്. പലരോടും കഥ പറഞ്ഞപ്പോൾ ബജറ്റിന്റെ അതെ തുകയാണ് പ്രതിഫലമായി ചോദിച്ചത്. ബജറ്റ് 40 കോടിയായിരിക്കുമ്പോൾ എങ്ങനെയാണ് 40 കോടി പ്രതിഫലമായി ചോദിക്കുക? ചിത്രം 120 കോടി നേടുമെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ എന്ന് ചോദിച്ചപ്പോൾ അതിന് അവർക്ക് യാതൊരു ഉറപ്പുമില്ല. ഒടുവിൽ പുതിയ താരങ്ങളെവെച്ച് ഞാൻ ചിത്രം ചെയ്തു. ഒരു പതിറ്റാണ്ട് മുൻപ് തന്നെ ഹോളിവുഡ് ഇതിലേക്ക് വന്നു.അവർ ഈ പുതിയ താരങ്ങളുമായി കരാറിൽ ഏർപ്പെട്ടു. കരൺ ജോഹർ പറഞ്ഞു.
ലോക്ക് ഡൗണിന് ശേഷം ബോളിവുഡിന് പഴയ പ്രൗഡിയിലേക്ക് തിരിച്ചെത്താനായിട്ടില്ല. സൂപ്പർ താരങ്ങളുടെ ബിഗ് ബജറ്റ് ചിത്രങ്ങളെല്ലാം ബോക്സോഫീസിൽ നിലംതൊടാതെ പോയി. വൻ ബജറ്റിലൊരുങ്ങിയ ഷാറൂഖ് ഖാന്റെ ചിത്രങ്ങളായ പത്താനും ജവാനും മാത്രമാണ് മികച്ച കളക്ഷൻ നേടിയത്. സൂപ്പർ താരങ്ങളെ ബോളിവുഡ് പ്രേക്ഷകർ കൈയൊഴിഞ്ഞുവെങ്കിലും മികച്ച കഥയുമായി എത്തുന്ന യുവതാരങ്ങളെയും പുതുമുഖങ്ങളെയും പ്രേക്ഷകർ സ്വീകരിച്ചു. ശ്രദ്ധ കപൂർ- രാജ്കുമാർ റാവു ചിത്രം സ്ത്രീ രണ്ടും ആക്ഷൻ ത്രില്ലർ കില്ലും ഇതിന് ഉദാഹരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.