ഡോ. രവി ശങ്കറിന്റേയും ഭാര്യയുടേയും കഥ; 'പത്മ' ഒരു ഫാമിലി ഡ്രാമ -റിവ്യൂ
text_fieldsഭാര്യ ഭർത്താക്കന്മാരുടെ ആത്മബന്ധത്തിന്റെ കഥ പറയുന്ന അനൂപ് മേനോന്‍ ചിത്രമാണ് പത്മ. അനൂപ് മേനോൻ കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിന്‍റെ നിർമാണവും അദ്ദേഹം തന്നെയാണ്. ഫാമിലി ഡ്രാമ വിഭാഗത്തിൽ പെട്ടതാണ് ചിത്രം.
സൈക്യാട്രിസ്റ്റ് ഡോ. രവി ശങ്കർ ഭാര്യ പത്മയുമായി അനൂപ് മേനോനും സുരഭിയും സ്ക്രീനിലെത്തുന്നു.
കോഴിക്കോട് നിന്ന് എറണാകുളത്തേക്കു താമസം മാറ്റുന്ന ഇരുവരുടെയും ജീവിതത്തിലുണ്ടാവുന്ന സംഭവങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. ഒരു ഇടത്തരം കുടുബത്തിൽ വളർന്ന ഇരുവരും നഗര ജീവിതത്തിലേക്ക് മാറാൻ നടത്തുന്ന ശ്രമങ്ങളിലൂടെയാണ് സിനിമ കഥ പറഞ്ഞു തുടങ്ങുന്നത്. മകനെ ഊട്ടി യിൽ പഠിക്കാൻ ചേർക്കുന്നതും കോഴിക്കോടിന്റെ നടൻ ഭാഷയിൽ നിന്ന് രക്ഷപെട്ട് പത്മ അച്ചടി ഭാഷ പഠിക്കാൻ ശ്രമിക്കുന്നതും എല്ലാം നഗര ജീവിതത്തിലേക്ക് ചേക്കേറാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ്. ഡോക്ടർ രവി ശങ്കർ തന്നെ കാണാൻ വരുന്ന രോഗികളുടെ തിരക്കുകളിലാണ്. ജീവിതം ഇങ്ങനെ മുന്നോട്ടുപോകുമ്പോൾ പത്മയുടെ ജീവിതത്തിലേക്ക് മറ്റൊരു പുരുഷൻ കടന്നു വരുന്നു. ഇതോടെയാണ് കഥ മാറുന്നത്.
രവിയുടേയും പത്മയുടേയും ബന്ധത്തിന്റെ ആഴവും പത്മ രവിയുടെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളുമെല്ലാം സിനിമ പറയുന്നുണ്ട്. പോൺ അഡിക്ഷൻ, ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ, സ്ത്രീകൾ നേരിടുന്ന ഒറ്റപെടലുകൾ, എക്സ്ട്രാ മാര്യേജ് അഫെയർ എന്നിങ്ങനെയുള്ള വിഷയങ്ങളും ചിത്രത്തിൽ പറയാൻ ശ്രമിക്കുന്നുണ്ട്.
അഭിനയ മികവുകൊണ്ട് പത്മയെ ഇഷ്ടപ്പെടുത്താൻ സുരഭി ലക്ഷ്മിക്ക് കഴിയുന്നുണ്ട്. ഇമോഷണൽ രംഗങ്ങൾ മികവോട് തന്നെ അവതരിപ്പിക്കാൻ സുരഭിക്ക് കഴിഞ്ഞു. എന്നാൽ അനൂപ് മേനോൻ ഇമോൻഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുമ്പോള്‍ പരാജയപ്പെടുന്നത് ചിലയിടങ്ങളില്‍ കാണാം.
എന്നാല്‍, അനൂപ് മേനോന്‍ ശൈലിയിൽ മറ്റു രംഗങ്ങള്‍ മികച്ചതാക്കാൻ സാധിച്ചിട്ടുണ്ട്. ശങ്കർ രാമകൃഷ്ണൻ, മാല പാർവതി, ശ്രുതി രജനീകാന്ത്, മെറീന മൈക്കിള്‍, ദിനേഷ് പ്രഭാകർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
കഥ പത്രങ്ങളുടെ വികാരങ്ങൾ ഉൾകൊള്ളിച്ച കൊണ്ടുള്ള വരികളും സംഗീതവും രസകരമായി അനുഭവപ്പെടും. നിനോയ് വർഗീസ് ആണ് പത്മക്ക് സംഗീതം നൽകിരിക്കുന്നത്.
കുടുംബവും കുടുബ പ്രശ്നങ്ങളും അവതരിക്കുമ്പോഴും സിനിമ പതിഞ്ഞ തളത്തിലാണ് കഥ പറഞ്ഞു പോകുന്നത്. ഭാര്യ ഭർത്താക്കന്മാർക്കിടയിലുണ്ടാവുന്ന ഒരുപാട് പ്രശ്നങ്ങൾ സിനിമ സംസാരിക്കാൻ ശ്രമിക്കുന്നുണ്ട്. പ്രതീക്ഷകളില്ലാതെ പോയാല്‍ പ്രേക്ഷകര്‍ക്ക് ചിത്രം ഇഷ്ടമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.