കണക്കിലെ സൂത്രവിദ്യകൊണ്ട് കണക്കു തീർക്കുന്ന 'കോബ്ര'; ഒരു കംപ്ലീറ്റ് വിക്രം ചിത്രം- റിവ്യൂ
text_fieldsകണക്കിലെ സൂത്രവിദ്യകൊണ്ട് യാതൊരു പഴുതുമില്ലാതെ എതിരാളികളെ വകവരുത്തുന്ന കൊലയാളി. തമിഴ്നാട് മുഖ്യമന്ത്രി മുതൽ ലോകത്തുള്ള പ്രധാനവ്യക്തികളാണ് ഈ കണക്കുവാധ്യാരുടെ ഇരകൾ. ഇൻറർപോൾ ഓഫീസറായ അസ്ലലന്റെ അന്വേഷണം മധിയഴകിലെത്തി നിൽക്കുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് കോബ്ര.
സംവിധായകന്റെ ഇമക്കൈ നൊടികൾ, ഡിമോന്റ കോളനി തുടങ്ങിയ മുൻകാല ചിത്രത്തിലെ പോലെ കൂടുതൽ സങ്കീർണമായ കഥാപാത്രസൃഷ്ടിയാണ് മധിയഴക് എന്ന വിക്രം കഥാപാത്രം. ഹാലൂസിനേഷൻ വേട്ടയാടുന്ന കഥാപാത്രത്തെ വിക്രം അതിന്റേതായ കൈയടക്കത്തോടെ ചിയാൻ അവതരിപ്പിച്ചിട്ടുണ്ട്. അന്ന്യൻ സിനിമയിലെ മൾട്ടിപേഴ്സണാലിറ്റി ക്യാരക്ടറെ വളരെ അച്ചടക്കത്തോടെ ചെയ്ത് കൈയടി വാങ്ങിയതും പരിചയവും ഈ ഒരു കഥാപാത്രം ചെയ്യാൻ ഏറെ സഹായമായിട്ടുണ്ട്. എന്നാൽ ചില സ്ഥലങ്ങളിൽ അന്ന്യന്റെ ഹാങോവറുണ്ടോ എന്നൊരു സംശയം ജനിപ്പിക്കുന്നുണ്ട്. അത് 'നീ അന്ന്യൻ പോയ് കാണടാ' എന്ന ചിന്ത ഉള്ളിൽ ഉള്ളതുകൊണ്ടാവാം.
ഹോളിവുഡ് സ്റ്റൈൽ മേക്കിങാണ് അജയുടേത്. വിക്രമിന്റെ കിടിലൻ ആക്ഷൻ രംഗങ്ങളും അതിലുപരി കിടിലൻ മേക്കോവറും പ്രത്യേകം എടുത്തു പറയേണ്ടതാണ്. എന്നിരുന്നാലും ഹാലൂസിനേഷന്റെ ലെവൽ കുറച്ചിരുന്നെങ്കിൽ അൽപം അലോസരം കുറഞ്ഞേനെ.
കോബ്ര ഒരു തമിഴ് ചിത്രമാണെങ്കിലും ചിത്രത്തിൽ കൂടുതൽ മലയാളി താരങ്ങളാണ്. പ്രകടനംകൊണ്ട് കൈയടിനേടുന്ന ഋഷി എന്ന കഥാപാത്രം ചെയ്ത റോഷൻ മാത്യൂ, വിക്രമിന്റെ അമ്മയായി അഭിനയിച്ച മിയ ജോർജ്, മാമുക്കോയ, സർജാനോ ഖാലിദ് തുടങ്ങിയവർ തങ്ങളുടെ ഭാഗങ്ങൾ വൃത്തിയായി ചെയ്തിട്ടുണ്ട്.
ഗംഭീര ട്വിസ്റ്റോടെയാണ് ആദ്യപകുതി പൂർത്തിയാക്കുന്നത്. ഇനി എടുത്തു പറയേണ്ട കഥാപാത്രം ഇന്റർപോൾ ഉദ്യോഗസ്ഥനായി അഭിനയിച്ച ഇന്ത്യൻ ക്രിക്കറ്റർ ഇർഫാൻ പത്താനാണ്. അരങ്ങേറ്റ ചിത്രത്തിൽ കിട്ടിയ വേഷം അതിഗംഭീരമാക്കിട്ടുണ്ട്.
സിനിമയുടെ കാഴ്ചാനുഭവത്തിന് മാറ്റ് കൂട്ടുന്ന തരത്തിലുള്ള ഭുവൻ ശ്രീനിവാസൻ, ഹരിഷ് കണ്ണന്റെ ഛായാഗ്രഹണം. ഭുവൻ ശ്രീനിവാസൻ, ജോൺ എബ്രാഹിമിന്റെ എഡിറ്റിംഗും. പ്രത്യേകിച്ച് കോബ്ര ടൈറ്റിൽ വർക്ക് തന്നെ ഉദാഹരണം. സിനിമയുടെ മറ്റൊരു പ്ലസ് പോയ്ന്റ് എ.ആർ. റഹ്മാന്റെ ബി.ജി.എം സംഗീതവുമാണ്. ഇമ്പമുള്ള പാട്ടുകളും കമ്പംതോന്നുന്ന ബി.ജി.എം സ്കോറുമാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
സൈക്കോളജിക്കൽ ക്രൈംതില്ലർ ചിത്രമാണ് ക്രോബ്ര. അജയ് ജഞാനമുത്തുവിന്റെ ഒരു കംപ്ലീറ്റ് വിക്രം ചിത്രമാണിത്. നോട്ടത്തിലും നടിപ്പിലും തനി വിക്രമിന്റെ പരകായപ്രവേശം എന്ന് നിസംശയം പറയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.