Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_right'ദി ഗ്രേറ്റ്​ ഇന്ത്യൻ...

'ദി ഗ്രേറ്റ്​ ഇന്ത്യൻ കിച്ചൺ'-അടുക്കളയിലെ വീർപ്പുമുട്ടലുകൾ തുറന്നുകാട്ടു​​േമ്പാൾ...

text_fields
bookmark_border
the great indian kitchen movie
cancel

ഭാര്യാഭർതൃ ബന്ധത്തിലെ/കുടുംബ വ്യവസ്ഥക്കകത്തെ സൂക്ഷ്മ സംഭവവികാസങ്ങൾക്കിടയിൽ, അടുക്കളയിലെ പെണ്ണി​െൻറ ജീവിതം കൃത്യമായി അടയാളപ്പെടുത്താൻ ശ്രമിച്ച സിനിമയായിരുന്നു 2008ൽ അക്കു അക്ബറി​െൻറ സംവിധാനത്തിൽ പുറത്തിറങ്ങിയ 'വെറുതെ അല്ല ഭാര്യ'. ഏറെ നീതികേടോട് കൂടി വിഷയത്തി​െൻറ ഗൗരവത്തെ ലഘൂകരിച്ച സിനിമ കൂടിയായിരുന്നു അത്. എന്നാൽ, കുടുംബ ജീവിതത്തെ/കഥയെ ശുഭമാക്കി അവസാനിപ്പിക്കാനായി പുതിയ മിക്സി, വാഷിങ് മെഷീൻ, പ്രഷർ കുക്കർ എന്നിവ എത്തിച്ചു നായികയെ സന്തോഷിപ്പിച്ചുകൊണ്ട് വീണ്ടും അടുക്കളയിൽ തന്നെ തളച്ചിട്ട് വിഷയത്തി​െൻറ സങ്കീർണതയെ ഒറ്റയടിക്ക് ഇല്ലാതാക്കിയ 'വെറുതെ അല്ല ഭാര്യ'യിൽ നിന്നും അതിദൂരം മു​േമ്പാട്ട് സഞ്ചരിച്ചു കൊണ്ടാണ് ഇത്തവണ അടുക്കളയിലെ പെണ്ണി​െൻറ ജീവിതവുമായി മറ്റൊരു സിനിമയെത്തുന്നത്.

'കിലോമീറ്റേഴ്സ് ആന്‍ഡ്​ കിലോമീറ്റേഴ്സി'നുശേഷം ജിയോ ബേബി സംവിധാനം ചെയ്ത 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' സിനിമക്ക് പറയാനുള്ളതും ലിംഗവിവേചനത്തി​െൻറ പേരിൽ അടുക്കള മുതൽ ബെഡ്റൂം വരെ നീളുന്ന സ്ത്രീകളോടുള്ള വയലൻസ് ആണ്. 'തൊണ്ടി മുതലും ദൃക്‌സാക്ഷിയു'മെന്ന സിനിമയ്‌ക്ക് ശേഷം സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ എന്നിവർ ദമ്പതികളായഭിനയിക്കുന്ന സിനിമ അടുക്കളപ്പുറങ്ങളില്‍ തളച്ചിടുന്ന സ്ത്രീകളെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചും കുടുംബങ്ങളിലെ പുരുഷാധിപത്യത്തെ കുറിച്ചുമെല്ലാം സംസാരിക്കുന്നുണ്ട്.

'പുരുഷന്മാര്‍ക്കും അടുക്കളയില്‍ കയറാം' എന്നു പറഞ്ഞ്​ അടുക്കളപ്പണി എടുക്കുന്ന 'കരിക്ക്​' വെബ്​സീരീസിലെ അച്ഛൻ അടുത്തിടെ വൈറലായിരുന്നു. പക്ഷേ, ആ ലിംഗഭേദ രാഷ്​ട്രീയം അല്ല 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണി'ൽ കാണാൻ സാധിക്കുന്നത്. കരിക്കി​െൻറ 'പുരോഗമന' ഉള്ളടക്കത്തിനുമപ്പുറം യാഥാർഥ്യത്തി​െൻറ ദൃശ്യാവിഷ്കാരങ്ങൾ കൊണ്ട് പെണ്ണി​െൻറ അടുക്കള ജീവിതത്തി​െൻറ ഭീകരത പകർത്തി പ്രേക്ഷകരെ വീർപ്പുമുട്ടിക്കുകയാണ് സംവിധായകൻ ഇവിടെ. അടുക്കള ജീവിതത്തിൽ മാത്രമല്ല, ലിംഗാടിസ്ഥാനത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന വിവേചനങ്ങൾ, അവഗണനകൾ തുടങ്ങി എല്ലാം തന്നെ ഏറെ ഗൗരവകരമായി പറയാൻ ശ്രമിക്കുന്നുണ്ട്​ ഇൗ സിനിമ.

വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിച്ചുവളർന്ന നവദമ്പതികളുടെ (സുരാജ്-നിമിഷ) ഏതാനും ദിവസങ്ങളിലൂടെയാണ് കഥ കടന്നുപോകുന്നത്. സൂര്യനുദിക്കും മുമ്പ് അടുക്കളയിൽ കയറിയാൽ ഏറെ ഇരുട്ടിയും അവിടെ നിന്നൊരു മോചനമില്ലെന്ന അവസ്ഥയിലൂടെ വർഷങ്ങളായി കടന്നുപോയ ഭർത്താവി​െൻറ അമ്മയുടെ റോളിന് പകരക്കാരിയാകേണ്ടി വരുന്ന മരുമകൾ ഇന്നത്തെ കാലത്ത് നിന്നുകൊണ്ട് എങ്ങിനെ ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നു എന്നതാണ് കഥാതന്തു. ഒന്നുമറിയാതെ കൈ കഴുകി വന്നിരുന്ന് ഭക്ഷണവും കഴിച്ച്, അടുക്കള ജോലി വലിയ ജോലിയൊന്നുമല്ലെന്ന നിസ്സാര ഭാവത്തില്‍ പെണ്ണി​െൻറ കഷ്​ടപ്പാടുകളെ ചെറുതായി കണക്കാക്കുന്ന അമ്മായിയച്ഛനും ഭർത്താവിനുമിടയിൽ പെട്ടുപോകുന്ന നായിക അക്ഷരാർഥത്തിൽ വീർപ്പുമുട്ടുകയാണ്.

കുടുംബത്തിലെ ആണുങ്ങൾ സ്വതന്ത്രമായി ഇരുന്ന് ഫോൺ ഉപയോഗിക്കുകയും കളിതമാശകളിലും മറ്റു ക്രിയാത്മക കാര്യങ്ങളിലും വ്യാപൃതരാകുകയും ചെയ്യുമ്പോള്‍, അടുക്കളയിലുള്ള പെണ്ണിന്​ ഒരു വ്യക്തിയെന്ന നിലയിൽ പോലും പരിഗണന കൊടുക്കുന്നതായി കഥയിലെവിടെയും കാണാനില്ല. കട്ടിലിൽ പോലും ഭർത്താവി​െൻറ ഭോഗാസക്തി തീർക്കാനുള്ള ഉപകരണം മാത്രമായി അവൾ തീരുമ്പോൾ, വല്ലപ്പോഴുമുള്ള അവളുടെ അഭിപ്രായങ്ങൾക്ക് മാനുഷികമായ പരിഗണന പോലും ലഭിക്കാതെ പോകുന്നുമുണ്ട്.

വീട്ടിലെ ആണുങ്ങളുടെ എച്ചിൽ പാത്രങ്ങൾ അറപ്പോടെ തൊടേണ്ടി വരുമ്പോൾ അവൾക്ക് സ്വന്തം ശരീരത്തിനോട് പോലും തോന്നുന്ന മുഷിച്ചിലും നിസ്സാരമല്ല. എന്നാൽ അത്തരം കാര്യങ്ങൾ അവൾ ഭർത്താവിനോട്‌ സൂചിപ്പിക്കാൻ ശ്രമിക്കുമ്പോൾ അയാളുടെ ഈഗോ തികട്ടി വരികയും ചെയ്യുന്നു. ലൈംഗികബന്ധം ആണി​െൻറ മാത്രം കുത്തകയാണെന്ന ധാരണയും പ്രത്യുത്പാദന ശേഷിയുള്ള സ്ത്രീയുടെ ശരീരം അശുദ്ധമാണെന്ന പൊതുബോധവും ശബരിമല വിഷയവുമെല്ലാം ചിത്രം പറഞ്ഞു പോകുന്നുണ്ട്. എ​െൻറ 'പ്രോപ്പർട്ടി'യിൽ എന്തും ചെയ്യാൻ എനിക്കവകാശമുണ്ടെന്ന പുരുഷധാരണയെ നായിക എങ്ങിനെ കൈകാര്യം ചെയ്യുന്നു എന്നതിലൂടെയാണ് സംവിധായകൻ ത​െൻറ രാഷ്​ട്രീയം വ്യക്തമാകുന്നത്. ആ രാഷ്​ട്രീയം എന്തായാലും ഒരു പുതിയ മിക്സിയിലോ വാഷിങ്​ മെഷീനിലോ പ്രഷർ കുക്കറിലോ ഒതുക്കി തീർക്കാവുന്ന ഒന്നല്ല.

എന്നാൽ, ഇത്തരം യാഥാർഥ്യങ്ങളെയൊന്നും ഒരൊറ്റ വീക്ഷണകോണിൽ നിന്ന് കൊണ്ടല്ല സംവിധായകൻ നോക്കി കാണുന്നത്. അടുക്കള ജോലി തങ്ങളുടെ കുത്തകയാണെന്ന് ധരിക്കുന്ന സ്ത്രീകളും ആർത്തവം അശുദ്ധിയല്ലെന്ന് പ്രഖ്യാപിക്കുന്ന സ്ത്രീകളും പരസ്പര ബഹുമാനത്തോടെ ജീവിക്കുന്ന ദമ്പതിമാരും എല്ലാം തന്നെ സിനിമയിൽ അങ്ങിങ്ങായി വന്നുപോകുന്നുണ്ട്. അതേസമയം, സ്വന്തം സാഹചര്യങ്ങളിൽ നായിക എങ്ങിനെ പ്രതിഷേധിക്കുന്നു എന്നതിനാണ് ഇവിടെ പ്രധാന്യം നൽകിയിരിക്കുന്നത്​.

'ഥപ്പഡ്​' സിനിമയിൽ അമൃതയും അവൾക്ക് ലഭിച്ച അടിയും ചർച്ചയായി കഴിഞ്ഞ ഒരു സമൂഹത്തിൽ, ഇൗ സിനിമയിലെ നായികയോട് ആണത്തം കാണിക്കാൻ ഇറങ്ങുന്ന നായകനോട് അവൾ പ്രതികരിക്കുന്ന രീതിയും അതി​​െൻറ രാഷ്​ട്രീയവും തീർച്ചയായും പ്രസക്തമാണ്. അഭിനയത്തിൽ സുരാജ് വെഞ്ഞാറമൂടിനെക്കാൾ ഒരുപടി മുന്നിട്ട് നിൽക്കുന്നത് പലപ്പോഴും നിമിഷ സജയൻ ആണ്. സിനിമയുടെ ടൈറ്റിൽ സോങ് ആയി പറയ സമുദായത്തി​െൻറ പാളുവ ഭാഷയിലെ പാട്ട് ഉൾപ്പെടുത്തി സംവിധായകൻ കാണിച്ച മാതൃകയും ശ്രദ്ധേയമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Suraj VenjaramooduNimisha Sajayanthe great indian kitchen movie
News Summary - Malayalam movie The great indian kitchen reveals frustration of ordinary indian woman
Next Story