Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightസൽമാൻ ഖാനെയല്ല ഷാറൂഖ്...

സൽമാൻ ഖാനെയല്ല ഷാറൂഖ് ഭയപ്പെടുന്നത്! സിനിമയിലെ എതിരാളിയെ വെളിപ്പെടുത്തി നടൻ, 'ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേതാവാണ് അദ്ദേഹം'

text_fields
bookmark_border
Shah Rukh Khan opens Up About  His closest rival  In  Bollywood
cancel

ബോളിവുഡിലെ അടുത്ത സുഹൃത്തുക്കളാണ് ഷാറൂഖ് ഖാനും ആമിർ ഖാനും സൽമാനും. ഏകദേശം ഒരേ സമയത്താണ് മൂവരും സിനിമയിൽ എത്തുന്നത്. ഇപ്പോഴും താരങ്ങൾ സജീവമാണ്.

ഇപ്പോഴിതാ സോഷ്യൽ മീഡി‍യയിൽ വൈറലാവുന്നത് സിനിമയിലെ തന്റെ എതിരാളിയെ കുറിച്ച് ഷാറൂഖ് ഖാൻ പറഞ്ഞ വാക്കുകളാണ്. ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആമിർ ഖാന്റെ പേരാണ് എസ്. ആർ.കെ പറഞ്ഞത്. ഇന്ത്യയിലെ ഏറ്റവും മികച്ച നടനാണ് ആമിറെന്നും നടൻ കൂട്ടിച്ചേർത്തു. ഷാറൂഖ് ഖാന്റെ എതിരാളി ആരാണെന്നുള്ള ചോദ്യത്തിനായിരുന്നു മറുപടി.

ആമിർ ഖാൻ എന്നൊരു നടനുണ്ട്. അദ്ദേഹത്തെ എനിക്ക് മത്സരാർഥി എന്നൊന്നും വിളിക്കാൻ കഴിയില്ല. എന്നെക്കാൾ വളരെ മികച്ച നടനാണ്. ഇന്ന് രാജ്യത്ത് മികച്ച നടനുണ്ടെങ്കിൽ അത് ആമിർ ഖാൻ മാത്രമാണ്. 30 വയസിന് ശേഷം അദ്ദേഹം അഭിനയത്തിൽ നിന്ന് വിരമിച്ച് സംവിധാനത്തിൽ സജീവമാകാൻ പോകുന്നുവെന്ന് കേട്ടു. എന്നാൽ ഞാനും 30ൽ അഭിനയജീവിതം അവസാനിപ്പിക്കും -ഷാറൂഖ് ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ഒരു ഇടവേളക്ക് ശേഷം ഷാറൂഖ് അഭിനയത്തിൽ സജീവമായിട്ടുണ്ട്. 2018 ൽ പുറത്ത് ഇറങ്ങിയ സീറോ പരാജയപ്പെട്ടതിനെ തുടർന്നാണ് നടൻ സിനിമയിൽ നിന്ന് മാറി നിന്നത്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത പത്താനിലൂടെയായിരുന്നു മടങ്ങി വരവ്. ഈ ചിത്രം 1000 കോടിയിലധികം കളക്ഷൻ നേടി. ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാനാണ് അടുത്തതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഏറെ പ്രതീക്ഷ നൽകുന്ന ഷാറൂഖ് ചിത്രമാണിത്.

സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് ആമിർ ഖാൻ. 2022 ൽ പുറത്തിറങ്ങിയ ലാൽ സിങ് ഛദ്ദയാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം. ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിൽ എത്തിയ ലാൽ സിങ് ഛദ്ദക്ക് പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shah Rukh KhanAamir Khan
News Summary - Shah Rukh Khan opens Up About His closest rival In Bollywood
Next Story