വെൻ ദേ സീ അസ്; വംശീയഭീകരതയുടെ വർത്തമാനം
text_fieldsബ്ലാക്ക് ലൈവ്സ് മാറ്റർ ഇന്നും നീറുന്ന പ്രശ്നംതന്നെയാണ് അമേരിക്കയിൽ. 2020ൽ ജോർജ് േഫ്ലായിഡ് എന്ന കറുത്ത വർഗക്കാരനെ തെരുവിലിട്ട് വെള്ളപ്പൊലീസ് ശ്വാസംമുട്ടിച്ച് െകാന്നത് ഇപ്പോഴും ആ രാജ്യത്ത് നിലനിൽക്കുന്ന വർണവെറിയുടെ വലിയ ഉദാഹരണമാണ്. ഡോണൾഡ് ട്രംപിെൻറ കാലത്താണ് ജോർജ് േഫ്ലായിഡ് കൊല്ലപ്പെടുന്നത്.
മനുഷ്യൻ ഏറെ പുരോഗമിച്ചെന്നു പറയുന്ന ഈ കാലഘട്ടത്തിലും ആ രാജ്യത്ത് ജോർജ് േഫ്ലായിഡുമാർ ഉണ്ടാകുന്നുണ്ടെങ്കിൽ മൂന്നു പതിറ്റാണ്ട് മുമ്പ് അവിടെ കറുത്തവർ എങ്ങനെയാകും വർണവെറിയും വംശീയതയും അതിജീവിച്ചിട്ടുണ്ടാവുക. അതിെൻറ ഭീകരത പറയുന്ന വെബ് സീരീസാണ് വെൻ ദേ സീ അസ്.
1989ൽ അമേരിക്കയിൽ ഏറെ കോളിളക്കമുണ്ടാക്കിയ Central Park Jogger Caseെൻറ ചരിത്രം പറയുകയാണ് നെറ്റ്ഫ്ലിക്സ് 2019ൽ റിലീസ് ചെയ്ത (വെൻ ദേ സീ അസ്) when they see us എന്ന വെബ്സീരീസ്. നാല് എപ്പിസോഡുകളിൽ അമേരിക്കൻ ഭരണകൂടത്തിെൻറയും പൊലീസിെൻറയും മേനാഭാവങ്ങളിൽ നിലനിൽക്കുന്ന വംശവെറിയുടെയും വർഗീയതയുടെയും ഭീകരതയാണ് ഈ സീരീസ് അടയാളപ്പെടുത്തുന്നത്.
1989 ഏപ്രിൽ 19ന് ന്യൂയോർക്കിലെ സെൻട്രൽ പാർക്കിൽ രാത്രി ജോഗിങ്ങിനെത്തിയ ബാങ്കറായ തൃഷ മെയ്ലി എന്ന വെള്ളക്കാരി ക്രൂരമായ ബലാത്സംഗത്തിനിരയാകുന്നു. അന്ന് അതേസമയം ഇതൊന്നുമറിയാതെ അവിടെ ഹാങ്ഔട്ടിനെത്തിയ കറുത്തവർഗക്കാരായ കൗമാരക്കാരെ അമേരിക്കൻ പൊലീസ് കസ്റ്റഡിയിലെടുക്കുന്നു.
14ഉം16ഉം വയസ്സ് മാത്രമുള്ള നാലു കറുത്തവർഗക്കാരെയും ഒരു ഹിസ്പാനിക് വംശജനെയും സംശയത്തിെൻറ പേരിൽ കസ്റ്റഡിയിലെടുക്കുന്ന പൊലീസ്, അവരെ പ്രതികളാക്കുകയാണ്. ക്രൂരമായ ഭരണകൂട ഭീകരതക്കാണ് കൗമാരക്കാരായ ആ അഞ്ചു പേർ ജയിലറകളിൽ ഇരയായത്. വെള്ളപ്പൊലീസിെൻറയുള്ളിെല വംശീയബോധം നിരപരാധികളെ േവട്ടയാടിയത് ഉള്ളുലക്കുന്ന കാഴ്ചകളാണ്.
എഴുത്തുകാരിയും സംവിധായികയുമായ എവ ഡുവേർനെയാണ് നാല് എപ്പിസോഡുകളിലായി when they see us സീരീസ് തയാറാക്കിയിരിക്കുന്നത്. മൂന്നു പതിറ്റാണ്ടിനു മുമ്പ് രാജ്യത്ത് നടന്ന ഭരണകൂട ഭീകരതയെ അതിെൻറ പൂർണമായ തീവ്രതയിൽതന്നെയാണ് സീരീസ് അവതരിപ്പിക്കുന്നത്.
കോറി വൈസ് -16 വയസ്സ്, കെവിൻ റിച്ചാർഡ്സൺ -14, ആൻട്രോൺ മഗ്രേ -15, യൂസഫ് സലാം 15, റെയ്മണ്ട് സാന്താന -14 എന്നിവരുടെ ജീവിതമാണ് വെബ്സീരീസ് പറയുന്നത്. കസ്റ്റഡിയിലെടുത്ത ഇവരെ ക്രൂരമായി പീഡിപ്പിച്ചാണ് കുറ്റം സമ്മതിപ്പിക്കുന്നത്. ശാസ്ത്രീയ തെളിവുകളിൽ ഇവരല്ല പ്രതികളെന്ന് തെളിഞ്ഞിട്ടും ക്രൂരമായ പീഡനങ്ങൾ സഹിക്കാനാകതെ കുറ്റം സമ്മതിക്കുന്ന വിഡിയോ തെളിവ് ഉപയോഗിച്ചാണ് ഭരണകൂടം ഇവരെ തുറുങ്കിലടക്കുന്നത്.
രണ്ടു വിചാരണകൾക്കുശേഷം, അഞ്ചു പേരെയും കൊലപാതക ശ്രമം, ബലാത്സംഗം, ആക്രമണം, കവർച്ച എന്നിവയുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് ആറ് മുതൽ 12 വർഷം വരെയുള്ള തടവിന് ശിക്ഷിക്കുന്നത്. വർഷങ്ങൾക്കുശേഷം മറ്റൊരാൾ ആ കുറ്റം സമ്മതിക്കുന്നതോടെയാണ് ഈ അഞ്ചു പേരുടെയും നിരപരാധിത്വം ലോകം അറിയുന്നത്. ശാസ്ത്രീയ പരിശോധനയിൽ അയാൾ കുറ്റവാളിയെന്ന് തെളിഞ്ഞതോടെ പുറത്തുവന്നത് ഭരണകൂടവേട്ടയുടെ കഥകളാണ്.
അമേരിക്കക്ക് ലോകത്തിനു മുന്നിൽ തലതാഴ്ത്തേണ്ടിവന്ന നിമിഷംകൂടിയായിരുന്നു അത്. 41 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകിയാണ് ആ യുവാക്കളോട് അമേരിക്ക പ്രായശ്ചിത്തം ചെയ്തത്. നാല് എപ്പിസോഡുകളിൽ വെബ്സീരീസ് തീരുെമങ്കിലും അതിെൻറ ബാക്കിപത്രമായി ചരിത്രത്തിൽ അവശേഷിക്കുന്ന ചിലതുണ്ട്.
I Am the Central Park Jogger
ലൈംഗിക അതിക്രമ കേസുകളുടെ ചരിത്രത്തിൽ അപൂർവമായൊരു സംഭവം ഇൗ കേസിൽ പിന്നീടുണ്ടായി.
അന്ന് ഭീകരമായി ആക്രമണത്തിനിരയായ തൃഷ മെയ്ലി 14 വർഷത്തിനുശേഷം 2003ൽ I Am the Central Park Jogger എന്ന പേരിൽ കടന്നുവന്ന ജീവിതമെഴുതി. ആ പുസ്തകത്തിെൻറ കവർ ചിത്രം തൃഷയായിരുന്നു. അന്നാണ് ആ സ്ത്രീയുടെ േപരും മുഖവും ലോകവും കാണുന്നത്. 12 ദിവസത്തോളം കോമ അവസ്ഥയിലായിരുന്ന അവർ ശാരീരികവും മാനസികവുമായ എല്ലാ വ്യഥകളെയും അതിജീവിച്ചു. ആശുപത്രി വിട്ട് മാസങ്ങൾക്കുശേഷം അവർ േജാഗിങ് ആരംഭിച്ചു. ബാങ്കിലെ ജോലി വിട്ട അവർ ലൈംഗികാതിക്രമം ഉൾെപ്പടെയുള്ള അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്കുവേണ്ടി പ്രവർത്തിക്കുകയാണ്.
ഡോണൾഡ് ട്രംപ് എന്ന വർണവെറിയൻ
കുറ്റാരോപിതരായ ആ അഞ്ചു പേർക്കുമെതിരെ അമേരിക്കയിൽ തുല്യതയില്ലാത്ത വംശീയത നിറഞ്ഞ കാമ്പയിൻ നടത്തിയത് പിന്നീട് ആ രാജ്യത്തിെൻറ പ്രസിഡൻറായ ഡോണൾഡ് ട്രംപാണ്. 1990കളിൽ ട്രംപ് 85,000 ഡോളർ മുടക്കി ന്യൂയോർക്കിലെ പത്രങ്ങളിൽ പരസ്യം നൽകി. 'Bring Back The Death Penalty, Bring Back Our Police' എന്നായിരുന്നു ആ പരസ്യത്തിെൻറ തലക്കെട്ട്. ഈ കൊലപാതകികളെ വെറുക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ഞാൻ അത് എന്നും എപ്പോഴും ചെയ്യും. ഞാൻ അവരെ മനസ്സിലാക്കാനോ അവരുടെ മാനസികാവസ്ഥയെ കുറിച്ചാലോചിക്കാനോ തയാറാകുന്നില്ല. പകരം ഞാൻ അവരെ ശിക്ഷിക്കാനാണ് നോക്കുന്നത് എന്നുവരെ എഴുതി.
അമേരിക്കൻ നീതിന്യായ വ്യവസ്ഥയിൽ നിലനിൽക്കുന്ന റേസിസത്തെ ലോകത്തിനു മുന്നിൽ അടയാളപ്പെടുത്തുന്ന ഈ സീരീസിന് ഐ.എം.ഡി.ബി റേറ്റിങ് (IMDB) 8.9/10 ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.