ദുബൈയിലെ വസതിയിൽ കൃഷ്ണ ഭജന സംഘടിപ്പിച്ച് എ. ആർ റഹ്മാൻ- വിഡിയോ
text_fieldsദുബൈയിലെ വസതിയിൽ കൃഷ്ണ ഭജന സംഘടിപ്പിച്ച് സംഗീത സംവിധായകൻ എ. ആർ റഹ്മാൻ. വിദേശ ഗായകർ ഉൾപ്പെടെ പരിപാടിയിൽ പങ്കെടുത്തിരുന്നു. റഹ്മാന്റെ വീടിന്റെ സ്വീകരണമുറിയിൽ വെച്ചായിരുന്നു പരിപാടി നടന്നത്. റഹ്മാന്റെ വസതിയിൽ നിന്നുള്ള സംഗീതാർച്ചനയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
അതേസമയം ചെന്നൈ നഗരത്തെ പ്രളയം ബാധിച്ചപ്പോൾ റഹ്മാൻ പുതിയ ചിത്രമായ 'പിപ്പ'യുടെ ഗാനം പ്രമോട്ട് ചെയ്തത് ഏറെ വിമർശനം സൃഷ്ടിച്ചിരുന്നു. ‘പിപ്പ’ എന്ന ചിത്രത്തിനു വേണ്ടി റഹ്മാൻ ഈണമൊരുക്കിയ ‘മേൻ പർവനാ’ എന്ന ഗാനമാണ് റിലീസ് ചെയ്തത്. ‘താളത്തെ സ്വീകരിക്കുക. ഈ പാട്ടിലെ ചടുലമായ സ്പന്ദനങ്ങൾ നിങ്ങളുടെ നൃത്തത്തെ നയിക്കട്ടെ’ എന്ന അടിക്കുറിപ്പോടെയായിരുന്നു ഗാനം പങ്കുവെച്ചത്. ഇതിനു പിന്നാലെയാണ് വിമർശനങ്ങൾ തലപൊക്കിയത്.
പിന്നീട് ദിവസങ്ങൾക്കു ശേഷം ചെന്നൈ നഗരത്തിനു വേണ്ടി കൈകോർക്കണമെന്ന കുറിപ്പോടെ റഹ്മാന്‍ മറ്റൊരു പോസ്റ്റ് പങ്കുവച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.