ആ ഗാനം അനുമാലിക് 'കോപ്പിയടിച്ചത്' ഇസ്രയേലിൽ നിന്ന്; പിടിക്കപ്പെട്ടത് ഒളിമ്പിക്സിനിടെ
text_fieldsന്യൂഡൽഹി: ഇസ്രയേൽ ദേശീയഗാനം കോപ്പിയടിച്ചുവെന്നാരോപിച്ച് ഗായകനും പ്രശസ്ത സംഗീത സംവിധായകനുമായ അനു മാലിക്കിനെതിരെ ട്വിറ്ററിൽ ട്രോൾ മഴ. 1996ൽ പുറത്തിറങ്ങിയ അജയ് ദേവ്ഗൻ ചിത്രമായ 'ദിൽജലേ' എന്ന ചിത്രത്തിലേ 'മേര മുൽക് മേരാ ദേശ്' എന്ന ഗാനത്തിന്‍റെ സംഗീതം ഇസ്രയേലിന്‍റെ ദേശീയ ഗാനമായ ഹാതിക്വയുടെ കോപ്പിയാണെന്നാണ് ട്വിറ്ററാറ്റി കണ്ടെത്തിയത്.
ജിംനാസ്റ്റായ ആർടെം ഡോൽഗോപ്യാറ്റ് സ്വർണ മെഡൽ നേടിയ വേളയിൽ ടോക്യോ ഒളിമ്പിക്സ് വേദിയിൽ ഇസ്രയേലി ദേശീയ ഗാനം മുഴങ്ങിയിരുന്നു. ഇത് നെറ്റിസൺസിന്‍റെ ശ്രദ്ധയിൽ പെട്ടതോടെയാണ് 60കാരനായ സംഗീത സംവിധായകന്‍റെ 'കോപ്പിയടി' പിടിക്കപ്പെട്ടത്.
ഇതോടെ ഒളിമ്പിക് വേദിയിലെ ഇസ്രയേലി ദേശീയ ഗാനത്തിന്‍റെ വിഡിയോ വൈറലായി. പാട്ട് മോഷണത്തിന് മുമ്പും ട്രോളുകൾ ഏറ്റുവാങ്ങിയ അനു മാലിക് ഒരു രാജ്യത്തിന്‍റെ ദേശീയ ഗാനം വരെ അടിച്ചുമാറ്റിയെന്ന സത്യം ട്രോളൻമാർ ഏറ്റുപിടിച്ചു.
19ാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഹാത്വിക 1948ലാണ് ഇസ്രയേലിന്‍റെ ദേശീയ ഗാനമായി അംഗീകരിച്ചത്. 40 വർഷമായി സംഗീത രംഗത്തുള്ള അനു മാലികിന് 2000ത്തിൽ 'റെഫ്യൂജി' എന്ന ചിത്രത്തിന് മികച്ച സംഗീത സംവിധായകനുള്ള അവാർഡ് ലഭിച്ചിരുന്നു. ഇതിന് മുമ്പും മറ്റ് സംഗീതജ്ഞരുടെ ഗാനങ്ങൾ അടിച്ച് മാറ്റിയതിന് അനു മാലിക് വിമർശനങ്ങൾ നേരിട്ടിരുന്നു.
ദിൽ മേര ചുരായ കോൻ (1995) എന്ന ഗാനം വാമിന്‍റെ ലാസ്റ്റ് ക്രിസ്മസ് എന്ന ഗാനത്തിന്‍റെ കോപ്പിയടിയാണെന്നായിരുന്നു വിമർശനം. ഇതേപോലെ ഇഷ്ഖിലെ 'നീന്ദ് ചുരായി മേരി' എന്ന ഗാനം ലീനിയറിന്‍റെ 'സെൻഡിങ് ആൾ മൈ ലവ്' എന്ന ഗാനവും 'നഷ യേ പ്യാർ കാ നഷ' ടോട്ടോ കുടുഗ്നോയുടെ ലിൽടാലിയാനോയുടെയും പകർപ്പാണെന്നും ആരോപണങ്ങൾ നേരിട്ടു.
അജ്നബി, അശോക, മേം പ്രേം കി ദീവാനി ഹൂ, ടാങ്കോ ചാർലി, മേം ഖിലാഡി തു അനാരി എന്നീ ചിത്രങ്ങളിലേതടക്കം ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം പകർന്ന അനു മാലിക് നിരവധി അവാർഡുകളും സ്വന്തമാക്കി. അനു മാലികിനെതിരെ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട പ്രാധന ട്രോളുകൾ താഴെ:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.