എ. ആർ റഹ്മാന്‍റെ മകൾക്ക് രാജ്യാന്തര പുരസ്കാരം
text_fieldsചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ എ.ആർ.റഹ്മാന്‍റെ മകൾ ഖദീജക്ക് സംഗീത മേഖലയിൽനിന്ന് രാജ്യാന്തര പുരസ്കാരം. മികച്ച അനിമേറ്റഡ് സംഗീത വിഡിയോക്കുള്ള ഇൻറർനാഷനൽ സൗണ്ട് ഫ്യൂച്ചർ പുരസ്കാരത്തിനാണ് ഖദീജ റഹ്മാൻ അർഹയായത്. ഖദീജയുടെ ആദ്യ സംഗീതസംരംഭം തന്നെ പുരസ്കാരം നേടിയതിന്‍റെ നിറവിലാണ് കുടുംബവും റഹ്മാൻ ആരാധകരും.
കഴിഞ്ഞ വർഷം പുറത്തിറക്കിയ 'ഫരിശ്തോ' എന്ന വിഡിയോയാണ് നേട്ടം കൈവരിച്ചിരിക്കുന്നത്. മകളുടെ പുരസ്കാര നേട്ടം എ.ആർ റഹ്മാൻ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. നിരവധി പേർ പ്രശംസയുമായി രംഗത്തെത്തി. റഹ്മാൻ തന്നെ സംഗീത സംവിധാനവും നിർമാണവും നിർവഹിച്ച ആൽബമാണ് 'ഫരിശ്തോ'. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇത് പുറത്തിറങ്ങിയത്.
തീർത്ഥാടകയായ ഒരു പെൺകുട്ടിയുടെ ശാന്തി പ്രാർഥനയാണ് ആൽബം. വൈവിധ്യങ്ങളെ അംഗീകരിക്കുന്നതിനെക്കുറിച്ചും വ്യത്യാസങ്ങളുമായി പൊരുത്തപ്പെടുന്നതിനെക്കുറിച്ചും പറയുന്നു. മുന്ന ഷൗക്കത്ത് അലിയാണ് 'ഫരിശ്തോ'യ്ക്കു വരികൾ കുറിച്ചത്. പൊതു ചടങ്ങുളകിൽ ബുർഖ ധരിച്ചു മാത്രമാണ് ഖദീജ പ്രത്യക്ഷപ്പെടാറുള്ളത്. എ.ആർ റഹ്മാന്‍റെ മകളെ ബുർഖ ധരിച്ച നിലയിൽ കാണുേമ്പാൾ ശ്വാസം മുട്ടുന്നു എന്ന് പറഞ്ഞ് പ്രമുഖ എഴുത്തുകാരി തസ്ലിമ നസ്റിൻ രംഗത്തെത്തിയിരുന്നു. എ. ആർ റഹ്മാന്‍റെ പാട്ടുകൾ എനിക്ക് ഇഷ്ടമാണ്.
വിദ്യാഭ്യാസവും സംസ്കാരവും ഉള്ള കുടുംബങ്ങളിലെ സ്ത്രീകൾ എങ്ങനെയാണ് ഇങ്ങനെ ബ്രയിൻ വാഷിന് വിധേയരാകുന്നതെന്നും ഖദീജയെ സൂചിപ്പിച്ച് തസ്ലീമ ട്വീറ്റ് ചെയ്തിരുന്നു. പലരും ഇതിനെ കുറിച്ച് ചോദിച്ചെങ്കിലും മൗനമായിരുന്നു ഖദീജയുടെ മറുപടി. അതേസമയം മകളെ ശക്തമായി പിന്തുണച്ചുകൊണ്ട് എ.ആർ റഹ്മാൻ രംഗത്തെത്തിയിരുന്നു. ഓരോരുത്തർക്കും അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അവകാശമുണ്ടെന്നായിരുന്നു റഹ്മാന്‍റെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.