ഗായകൻ അർജിത് സിങ്ങിെൻറ മാതാവ് അന്തരിച്ചു
text_fieldsമുംബൈ: പ്രശസ്ത ഗായകൻ അർജിത് സിങ്ങിെൻറ മാതാവ് അതിഥി സിങ് (52) അന്തരിച്ചു. സെറിബ്രൽ സ്ട്രോക്കിനെ തുടർന്ന് കൊൽക്കത്തയിലെ ധാകൂരിയയിലുള്ള സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കോവിഡ് സ്ഥിരീകരിച്ച് ഗുരുതരാവസ്ഥയിലായ അതിഥി സിങ്ങിനെ കഴിഞ്ഞ മാസമായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദിവസങ്ങൾക്ക് മുൻപ് കോവിഡ് നെഗറ്റീവായിരുന്നെങ്കിലും സ്ട്രോക്കിനെ തുടർന്നുള്ള സങ്കീർണതകൾ കാരണം ആശുപത്രിയിൽ തന്നെ തുടരുകയായിരുന്നു. ഇന്നലെ രാത്രി 11 മണിക്കാണ് മരണം സംഭവിച്ചത്.
നടി സ്വാസ്തിക മുഖർജിയും ചലച്ചിത്ര നിർമാതാവ് ശ്രീജിത് മുഖർജിയുമാണ് അർജിത് സിങ്ങിെൻറ മാതാവിനെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. അതിഥി സിങ്ങിന് രക്തം ആവശ്യപ്പെട്ടായിരുന്നു സമൂഹമാധ്യമങ്ങളിൽ ഇവർ പോസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.