പ്രണയാർദ്രമാം 'നിലാനദി'യുമായി ആര്യ ദയാൽ
text_fieldsരാനിലാവു റാന്തലായ് നാളമൊന്നു നീട്ടിയോ... ആദ്യമായി ഇൗ ഗാനം മാത്രം കേൾക്കുേമ്പാൾ ശബ്ദം ആരുടേതാണെന്ന് അറിയാനാകും കൗതുകം. ഇൗണത്തിൽ കർണാടികും വെസ്റ്റേണും കടന്നുപോകുേമ്പാൾ ആദ്യം ഒാർമവരുന്ന പേരാകെട്ട ആര്യ ദയാലിെൻറയും. ഹൃദ്യമാർന്ന ഇൗണത്തിൽ പ്രണയാർദ്രമാർന്ന ഗാനവുമായാണ് 'നിലാനദി' എന്ന ആൽബത്തിലൂടെ ആര്യയുടെ കടന്നുവരവ്. ആര്യയുടെ ആദ്യ മലയാളം സിംഗിൾ പ്രമുഖ സംഗീത സംവിധായകൻ അഫ്സൽ യൂസഫിനൊപ്പവും.
ഒരു സെൽഫി വിഡിയോയിൽ പ്രസരിപ്പോടെ 'സഖാവ്' എന്ന കവിത ഇൗണമിട്ട് പാടിയായിരുന്നു ആര്യ ദയാലിെൻറ കടന്നുവരവ്. പിന്നീട് ലോക്ഡൗണിൽ ആര്യ ദയാലിെൻറ കർണാടിക് -വെസ്റ്റേൺ പരീക്ഷണം ഏവരെയും അമ്പരപ്പിച്ചു. ബിഗ് ബി അമിതാഭ് ബച്ചൻ ആര്യ ദയാലിെൻറ ബിലീവർ കർണാടിക് വെസ്റ്റേൺ ഷെയർ ചെയ്തതോടെ ഇൗ കണ്ണൂരുകാരിയുടെ റെയ്ഞ്ച് വേറെയാണെന്ന് മനസിലായി. വെസ്റ്റേണും കർണാടികും അനായാസം വഴങ്ങുമെന്ന് തെളിയിച്ച ആര്യ ദയാലിന് വേണ്ടിയാണ് നിലാനദി ഒരുക്കിയതുതന്നെ.
വേറിട്ട ആലാപന ശൈലിയാണ് നിലാനദിയിലും. നിലാനദി എന്ന ഹൂക്ക് ലൈൻ ആശയം വെച്ച് കംപോസ് ചെയ്തിരിക്കുന്ന ഗാനത്തിന് ആര്യയുടെ ശൈലിയിൽ വെസ്റ്റേണും ക്ലാസിക്കലും ഇടകലർത്തിയാണ് ഇൗണം നൽകിയിരിക്കുന്നതും. ഒരു പെൺകുട്ടിയുടെ പ്രണയത്തെ ചിത്രീകരിക്കുന്നതാണ് ഗാനം. നിലാവിനോടുള്ള പെൺകുട്ടിയുടെ അഭ്യർഥനയാണ് വരികളിൽ.
''ലോക്ഡൗണിൽ ആര്യ ദയാൽ കവർ പാട്ടുകൾ ചെയ്ത് തിളങ്ങിനിന്ന സമയത്താണ് ആര്യക്കൊപ്പം ഒരു ആൽബം ചെയ്യണമെന്ന് തീരുമാനിച്ചതുതന്നെ. കർണാടികും വെസ്റ്റേണും ഒരുമിച്ച് കൈകാര്യം ചെയ്യാൻ ആര്യക്ക് കഴിയും. അതിനാൽ തന്നെ ആര്യക്ക് പറ്റുന്ന ഒരു ട്യൂൺ ചെയ്ത ശേഷം കവിപ്രസാദ് വരികൾ എഴുതുകയുമായിരുന്നു. പിന്നീട് ആര്യയെക്കൊണ്ട് പാടിപ്പിച്ചു. പാട്ടിെൻറ അണിയറയിൽ മികച്ച ടെക്നീഷ്യൻസും ഉണ്ടായിരുന്നു. ഗാനത്തിെൻറ മാസ്റ്ററിങ് യു.കെയിലായിരുന്നു. ബോളിവുഡിലെ ഒരുപാട് സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിച്ച ഡോണൽ വെലനാണ് മാസ്റ്ററിങ് ചെയ്തത്'' -സംഗീത സംവിധായകൻ അഫ്സൽ യൂസഫ് പറയുന്നു.
കവിപ്രസാദ് ഗോപിനാഥാണ് പാട്ടിെൻറ വരികൾ എഴുതിയത്. ഗിറ്റാറും കീബോർഡ് പ്രോഗ്രാമിങ്ങും അബിൻ സാഗറും ഗാനത്തിെൻറ മിക്സിങ് അർജുൻ ബി. നായരുമാണ് ചെയ്തിരിക്കുന്നത്. കാപ്പി ചാനലിലൂടെയായിരുന്നു ഗാനത്തിെൻറ റിലീസ്. റെക്കോർഡിങ് വിഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ഗാനത്തിന് മികച്ച പ്രതികരണമാണ് സാമൂഹിക മാധ്യമങ്ങളിൽനിന്ന് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.