'ഭൂമി ഞാൻ വാഴുന്നിടം, അനുദിനം നരകമായ് മാറുന്നിടം'; മൂർച്ചയുള്ള വാക്കുകളുമായി വേടൻ വീണ്ടും
text_fields'വോയിസ് ഒാഫ് വോയിസ്ലെസ്' എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ വേടൻ എന്ന ഹിരൺദാസ് മുരളിയുടെ പുതിയ റാപ്പ് സോങ് പുറത്തിറങ്ങി. 'ഭൂമി ഞാൻ വാഴുന്നിടം' എന്ന പേരിലുള്ള റാപ്പ് യൂട്യൂബിലാണ് റിലീസ് ചെയ്തത്. വോയിസ് ഒാഫ് വോയിസ്ലെസ്സിലൂടെ അടിച്ചമർത്തലിൽ ശബ്ദം നഷ്ടമാർവർക്ക് പറയാനുള്ളതെല്ലാം പറഞ്ഞപ്പോൾ പുതിയ റാപ്പിൽ രക്തം ചിതറിയ പുതിയ ലോകത്തിെൻറ നീറുന്ന കഥകളാണ് വേടൻ പറയുന്നത്.
അഭയാർഥി ജീവിതത്തിെൻറ വേദന ലോകത്തിന് മുന്നിൽ കാട്ടികൊടുത്ത ഐലൻ കുർദിയുടെ മരണവും ചൈനയിലെ ഉയിഗൂർ വംശഹത്യയും മ്യാൻമറിലെ റോഹിങ്ക്യൻ കുരുതിയും, തമിഴ് പുലികളുടെയും ഫലസ്തീൻ ജനതയുടെയും പോരാട്ടവും, അമേരിക്കൻ-ലാറ്റിൻ-ആഫ്രിക്കൻ നാടുകളിലെ സ്വാതന്ത്ര്യ പോരാട്ടവും വേടെൻറ ശക്തമായ വരികളിൽ കടന്നുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.