ബോളിവുഡ് സംഗീത സംവിധായകൻ മെഹുൽ വ്യാസ് മലയാളത്തിലേക്ക്
text_fieldsബോളിവുഡ് സിനിമയിലെ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ മെഹുൽ വ്യാസ് മലയാളത്തിലേക്കെത്തുന്നു. ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ഡാർക്ക് വെബ്ബ് എന്ന ചിത്രത്തിലൂടെയാണ് മെഹുൽ വ്യാസിൻ്റെ മലയാളത്തിലേക്കുള്ള കടന്നു വരവ്.
ആക്ഷൻ ക്രൈം ത്രില്ലർ ജോണറിലുള്ള ചിത്രത്തിൽ സംഗീതത്തിന് ഏറെ പ്രാധാന്യമുണ്ട്. പ്രത്യേകിച്ചും പശ്ചാത്തല സംഗീതത്തിന് ഏറെ പ്രാധാന്യമാണ് ചിത്രത്തിനുള്ളത്. മലയാളഗാനങ്ങൾക്കു പുറമേ ഒരു ഇംഗ്ലീഷ് ഗാനവും ചിത്രത്തിലുണ്ട്. ഇതിനെല്ലാം അനുയോജ്യമായ ഒരു സംഗീത സംവിധായകൻ ഉണ്ടായിരിക്കണമെന്ന ആവശ്യകതയാണ് മെഹുൽ വ്യാസിൽ എത്തപ്പെട്ടതെന്ന് സംവിധായകൻ ഗിരീഷ് വൈക്കം പറഞ്ഞു.
ചെറിയ സിനിമയായതിനാൽ അദ്ദേഹം ഈ ഓഫർ സ്വീകരിക്കുമോയെന്ന സംശയമുണ്ടായിരുന്നു. ചിത്രത്തിൻ്റെ വിവരങ്ങൾ മനസ്സിലാക്കിയതോടെ സന്തോഷത്തോടെ അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു. മ്യൂസിക്ക് കമ്പോസിങ്ങിനായി അദ്ദേഹം കൊച്ചിയിലെത്തി. റെക്കാർഡിങ് മുംബൈയിലുമാണ് നടത്തിയതെന്നും ഗിരീഷ് പറഞ്ഞു. പുതുമുഖങ്ങൾക്കു പ്രാധാന്യം നൽകി മികച്ച ആക്ഷൻ ത്രില്ലർ ഒരുക്കുകയാണ് ഈ ചിത്രത്തിലൂടെ ട്രൂപാലറ്റ് സിനിമാസ് നിർമിക്കുന്ന ചിത്രത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
അജയ് ദേവ്ഗൺ നായകനായ ഓം റൗട്ട് സംവിധാനം ചെയ്ത തൻഹാജിദ അൺ സിങ് വാര്യർ, അഭിക്ഷേക് ബച്ചൻ നായകനായി കുക്കി ഗുലാത്തി സംവിധാനം ചെയ്ത ബിഗ് ബുൾ, ആകെലി, തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം പകർന്ന മെഹുൽ വ്യാസ് ബോളിവുഡ്ഡിൽ തൻ്റെതായ ശൈലി സൃഷ്ടിച്ച സംഗീത സംവിധായകനാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.