പരീക്ഷയിലും താരമായി ബി.ടി.എസ്, വൈറലായി സി.ബി.എസ്.ഇ. ഒമ്പതാംക്ലാസ്സ് ചോദ്യപേപ്പർ
text_fields2013ലെ ആദ്യ മ്യൂസിക് ആൽബം മുതൽ വേറിട്ട സംഗീതാവതരണം കൊണ്ട് ലോകത്താകമാനം ആരാധകരുള്ള കെ-പോപ്പ് മ്യൂസിക്ക് ബാന്‍ഡാണ് ബി.ടി.എസ്. ആർ.എം, ജിന്‍, ജെ-ഹോപ്പ്, ജാങ്കൂക്ക്, വി, ജിമിൻ, സുഗ എന്നീ ഏഴംഗ ബോയ്ബാൻഡിന് ഇന്ത്യയിലും വലിയ ആരാധകവൃന്ദമുണ്ട്. എന്നാൽ ഇന്ത്യയിലെ ബി.ടി.എസ് ആരാധരെല്ലാം ഇപ്പോൾ സി.ബി.എസ്.ഇ. ഒമ്പതാംക്ലാസ്സ് ചോദ്യപേപ്പറിന് പിന്നാലെയാണ്.
സി.ബി.എസ്.ഇയുടെ ഇംഗ്ലീഷ് ചോദ്യപേപ്പറിൽ ബി.ടി.എസ് സെൻസേഷനുമായി ബന്ധപ്പെട്ട ആറോളം ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ ചോദ്യപേപ്പറുകൾ ബി.ടി.എസ് ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും നിമിഷങ്ങൾക്കകം തന്നെ ഇത് വൈറലാകുകയും ചെയ്തു. സി.ബി.എസ്.ഇ ചോദ്യപേപ്പറിൽ വരെ ബി.ടി.എസ് ഇടം പിടിച്ചതിനെ ആഘോഷിക്കണമെന്നാണ് ആരാധകർ പറയുന്നത്.
ബാങ്താൻ ബോയ്സ് എന്നാണ് ബി.ടി.എസിന്‍റെ പൂർണരൂപം. നവംബറിൽ നടന്ന അമേരിക്കൻ മ്യൂസിക് അവാർഡിൽ മികച്ച പോപ് ഗാനം, ആർട്ടിസ്റ്റ് ഓഫ് ദി ഇയർ, മികച്ച പോപ്പ് ഡ്യുവോ ഗ്രൂപ്പ് തുടങ്ങിയ അവാർഡുകളെല്ലാം ബി.ടി.എസിനായിരുന്നു ലഭിച്ചത്. കോവിഡ്കാലത്ത് ബാന്‍ഡ് പുറത്തിറക്കിയ ഗാനങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് പ്രേഷകർക്കിടയിൽ നിന്ന് ലഭിച്ചത്.
നേരത്തെ ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിന്‍റെയും ഏഷ്യൻവിരുദ്ധ വംശീയതയെക്കുറിച്ച് പരസ്യമായി പ്രതികരിച്ചതിന്‍റെയും പേരിൽ ബി.ടി.എസ് ബാൻഡ് നിരൂപക പ്രശംസകൾ നേടിയിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.