Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightവിടപറഞ്ഞത് വാദ്യകലയുടെ...

വിടപറഞ്ഞത് വാദ്യകലയുടെ എൻജിനീയർ

text_fields
bookmark_border
വിടപറഞ്ഞത് വാദ്യകലയുടെ എൻജിനീയർ
cancel
camera_alt

ചാ​ല​ക്കു​ടി ന​മ്പീ​ശ​ൻ

Listen to this Article

ചാലക്കുടി: പഞ്ചവാദ്യ കലാകാരനും സംഘാടകനുമായ ചാലക്കുടി നാരായണൻ നമ്പീശന്‍റെ മരണം പഞ്ചവാദ്യ കലക്കും കഥകളി രംഗത്തിനും തീരാനഷ്ടം. കേരളത്തിലെ മദ്ദള രംഗത്തെ കുലപതിയായി വിശേഷിക്കപ്പെട്ട പിതാവ് പരേതനായ നാരായണൻ നമ്പീശന്‍റെ പാത പിന്തുടർന്നാണ് ഇദ്ദേഹം നാരായണൻ നമ്പീശൻ ജൂനിയർ എന്ന പേരിൽ വാദ്യരംഗത്ത് നിലയുറപ്പിച്ചത്. വാദ്യകലയുടെ പ്രയോഗത്തേക്കാൾ സൈദ്ധാന്തിക തലത്തിലാണ് ഇദ്ദേഹം മികവ് പ്രകടമാക്കിയത്.

പഞ്ചവാദ്യ രംഗത്തെ താത്വികാചാര്യന്മാരിൽ പ്രമുഖനായ നമ്പീശൻ 1792 അക്ഷരകാലം പഞ്ചവാദ്യം ചിട്ടപ്പെടുത്തി അവതരിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു. ചാലക്കുടി നമ്പീശൻ സ്മാരക കഥകളി ക്ലബിന്‍റെ സെക്രട്ടറിയായി പ്രവർത്തിച്ചുവരുകയായിരുന്നു. തൃശൂർ ഗവ. എൻജിനീയറിങ് കോളജിൽനിന്ന് എൻജി. പഠനം പൂർത്തിയാക്കിയ അദ്ദേഹം തിരുവിതാംകൂർ ദേവസ്വം ബോർഡ് എക്സിക്യൂട്ടിവ് എൻജിനീയർ കൂടിയായിരുന്നു.

ശബരിമല അടക്കം തിരുവിതാംകൂർ ദേവസ്വം ബോർഡിലെ 18ലധികം ക്ഷേത്രങ്ങളുടെ കൊടിമരം സ്ഥാപിച്ചതും അവയുടെ നിർമാണപ്രവർത്തനങ്ങളിലെ നേതൃത്വവും നമ്പീശനായിരുന്നു. വാദ്യസംബന്ധിയായ കേരളത്തിലെ നിരവധി കൂട്ടായ്മകളുടെ സംഘാടകനും പ്രവർത്തകനുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chalakkudi nambeesan
News Summary - chalakkudi nambeesan Engineer of Musical Arts passed away
Next Story