കുട്ടി സംവിധായികയായ ചിന്മയിയുടെ 'ക്ലാസ്സ് - ബൈ എ സോള്‍ജ്യര്‍'; ആദ്യ ഗാനം പുറത്ത്
text_fieldsവിജയ് യേശുദാസ്, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചിന്മയി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ക്ലാസ്സ് - ബൈ എ സോള്‍ജ്യര്‍'. ചിത്രത്തിലെ ഉയിരാണച്ഛൻ ഗാനത്തിന്റെ ലിറിക്കൽ വിഡിയോ പുറത്ത്. ഗായകനും നടനുമായ വിജയ് യേശുദാസ് ഈ ചിത്രത്തില്‍ സൈനിക നായക കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
ചിത്രം ‘സാഫ്‌നത്ത് ഫ്‌നെയാ‘ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ സാബു കുരുവിളയും പ്രകാശ് കുരുവിളയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. കലാഭവൻ ഷാജോൺ, മീനാക്ഷി, ശ്വേത മേനോൻ, ഡ്രാക്കുള സുധീർ, കലാഭവൻ പ്രജോദ്, ഗായത്രി വിജയലക്ഷ്മി, ഡോ. പ്രമീളാദേവി, വിമൽ രാജ്, ഹരി പത്തനാപുരം, ബ്രിൻ്റാ ബെന്നി, ജിഫ്ന, റോസ് മരിയ, ജെഫ് എസ് കുരുവിള, ഐശ്വര്യ, മരിയ ജെയിംസ്, സജിമോൻ പാറയിൽ, അനുദേവ് കൂത്തുപറമ്പ്, മാധവ് കൃഷ്ണ അടിമാലി, ജയന്തി നരേന്ദ്രനാഥ്, മേഘ ഉത്തമൻ, ലിജോ മധുരവേലി, ധനലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ളാക്കാട്ടൂർ എം.ജി.എം ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ ഹുമാനിറ്റീസ് വിദ്യാർഥിനിയായ ചിന്മയി ഈ ചിത്രത്തിലൂടെ സംവിധായികയായി മാറിയിരിക്കുകയാണ്. സ്‌കൂൾ പശ്ചാത്തലത്തിൽ ഒരുക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയത് അനിൽരാജാണ്. ഛായാഗ്രഹണം ബെന്നി ജോസഫ് നിർവ്വഹിക്കുന്നു. എഡിറ്റർ - മനു ഷാജു, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സുഹാസ് അശോകന്‍. കവിപ്രസാദ് ഗോപിനാഥ്, ശ്യാം എനത്ത്, ഡോക്ടര്‍പ്രമീള ദേവി എന്നിവരുടെ വരികള്‍ക്ക് എസ് ആര്‍ സൂരജ് സംഗീതം പകരുന്നു.
പ്രൊഡക്ഷന്‍ കണ്‍ട്രോളർ - മന്‍സൂര്‍ അലി. കല - ത്യാഗു തവന്നൂര്‍. മേക്കപ്പ് - പ്രദീപ് രംഗൻ. കോസ്റ്റ്യൂം - സുകേഷ് താനൂര്‍. അസ്സി ഡയറക്ടർ - ഷാൻ അബ്ദുൾ വഹാബ്,അലീഷ ലെസ്സ്ലി റോസ്, പി. ജിംഷാർ. ബി ജി എം - ബാലഗോപാൽ. കൊറിയോഗ്രാഫർ - പപ്പു വിഷ്ണു, വിഎഫ്എക്‌സ് - ജിനേഷ് ശശിധരന്‍ (മാവറിക്‌സ് സ്റ്റുഡിയോ).
ആക്ഷൻ - ബ്രൂസിലിരാജേഷ്. ഫിനാൻസ് കൺട്രോളർ - അഖിൽ പരക്ക്യാടൻ, ധന്യ അനിൽ. സ്റ്റില്‍സ് - പവിന്‍ തൃപ്രയാര്‍, പി ആർ ഓ സുനിത സുനിൽ, ഡിസൈനർ - പ്രമേഷ് പ്രഭാകര്‍. ക്യാമറ അസോസിയേറ്റ് - രതീഷ് രവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.