ശ്രീകോവിലിനുള്ളിൽ കയറിയ ഇളയരാജയെ തിരിച്ചിറക്കി ക്ഷേത്ര ഭാരവാഹികൾ
text_fieldsചെന്നൈ: ശ്രീവില്ലിപുത്തൂർ വിരുദനഗറിലെ അണ്ടാൽ ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ പ്രമുഖ സംഗീത സംവിധായകൻ ഇളയരാജക്ക് വിലക്ക്. ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ കയറിയ ഇളയരാജയെ ക്ഷേത്രത്തിന്റെ ഭാരവാഹികൾ തിരിച്ചിറക്കുകയായിരുന്നു. ഷെഡ്യൂൾ ചെയ്ത ഒരുപരിപാടിക്ക് മുമ്പാണ് ഇളയരാജ ക്ഷേത്രത്തിലെത്തിയത്.
പ്രാദേശിക പുരോഹിതൻമാർക്ക് മാത്രമേ മാത്രമേ ശ്രീകോവിലിൽ പ്രവേശിക്കാൻ അനുമതിയില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ ഇളയരാജയെ അറിയിക്കുകയായിരുന്നു. അതോടെ അദ്ദേഹം തിരിച്ചിറങ്ങി. സംഭവം വിവാദമായതോടെ ശ്രീകോവിലിന് പുറത്തുവെച്ച് ഇളയരാജയെ പൂജാരിമാർ ആദരിക്കുകയും ചെയ്തു.
ശ്രീകോവിലിനുള്ളിൽ പ്രവേശിക്കാൻ പാടില്ലെന്ന് ഇളയരാജക്ക് അറിയില്ലായിരുന്നുവെന്നും ഒരു വിഭാഗം പറയുന്നുണ്ട്. ജാതിവിവേചനത്തിന്റെ പേരിലാണ് തടഞ്ഞതെന്നതടക്കമുള്ള വിമര്‍ശനം ഉയര്‍ന്നതോടെയാണ് ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ വിശദീകരണം നല്‍കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ വലിയ രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.