കോവിഡ് അതിജീവനത്തിനായി മലയാളത്തിൽ പാടി... ''അതിജീവന സഹവർത്തന സഹനം മതി''
text_fieldsതൃശൂർ: ''ഒരുമിച്ച് നിൽക്കേണ്ട സമയം; ഇത് പൊരുതലിെൻറ കരുതലിെൻറ സമയം. ഭയസംക്രമങ്ങൾ വേണ്ട... അതിസാഹസ ചിന്ത വേണ്ട. അതിജീവന സഹവർത്തന സഹനം മതി''
ലോക്ഡൗൺ തുടക്കത്തിലായിരുന്നു കോവിഡിനെക്കുറിച്ചുള്ള കവിയും സിനിമ ഗാനരചയിതാവുമായ റഫീഖ് അഹമ്മദിെൻറ ഈ അതിജീവന ഗാനം എസ്.പി. ബാലസുബ്രഹ്മണ്യം പാടിയത്. ഒട്ടും നിനച്ചിരിക്കാതെയായിരുന്നു ആ ദൗത്യമെന്ന് റഫീഖ് അഹമ്മദ് ഓർത്തെടുക്കുന്നു.
ഒട്ടും പ്രതീക്ഷിക്കാതെയുള്ള ഒരു കോൾ. അപ്പുറത്ത് ബാലസുബ്രഹ്മണ്യമെന്ന് വിനയത്തോടെയുള്ള പതിഞ്ഞ ശബ്ദം. അതിശയിച്ചുപോയെന്ന് റഫീഖ്. വർഷങ്ങൾക്ക് മുമ്പ് റഫീഖ് അഹമ്മദ് സ്വച്ഛ ഭാരതിന് വേണ്ടി എഴുതിയ ഗാനം എസ്.പി.ബി പാടിയിരുന്നു. പിന്നീട് അധികം ഫോൺ വിളികളൊന്നും ഉണ്ടായിരുന്നില്ല.'' ജനം കോവിഡ് ഭീതിയിലാണല്ലോ; നമുക്ക് വെറുതെ ഇരിക്കാനാവില്ലല്ലോ; ഫേസ്ബുക്ക് പേജിൽ കോവിഡ് കാലത്തെ അവബോധത്തൊടെ മറികടക്കാനായി ഒരു ഉദ്ബോധന ഗാനം...'' തെൻറ ആവശ്യം റഫീഖിനെ അറിയിച്ചു. ഉടൻ ശരിയാക്കാമെന്ന് മറുപടി.
ദിവസങ്ങൾക്കകം തന്നെ ഗാനം എഴുതിനൽകിയെന്ന് റഫീഖ് അഹമ്മദ് ഓർക്കുന്നു. എസ്.പി.ബി തന്നെയായിരുന്നു ആ ഗാനത്തിന് സംഗീതം നൽകിയത്. ''ഗാനം അയച്ചുകൊടുത്തപ്പോൾ നന്ദി അറിയിച്ച് ഫോൺവിളിയെത്തി. അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടില്ല. എന്നിട്ടും വർഷങ്ങളോളം പരിചയമുള്ള പോലെ അതിവിനയത്തോടെയായിരുന്നു സംസാരം.''- റഫീഖ് പറഞ്ഞു.
കോവിഡ് കാലത്തിെൻറ തുടക്കം മുതൽ കോവിഡ് ബോധവൽകരണ പ്രവർത്തനങ്ങളുമായി സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരുന്നു എസ്.പി.ബി. ഒടുവിൽ ആ കോവിഡ് വൈറസുകളെ ഏറ്റുവാങ്ങുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.