കോൾഡ്‌പ്ലേയുടെ അഹമ്മദാബാദിലെ സംഗീത പരിപാടി ഡിസ്നി ഹോട്ട്സ്റ്റാറിൽ തത്സമയം
text_fieldsന്യൂഡൽഹി: ബ്രിട്ടീഷ് ബാൻഡുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി ജനുവരി 26ന് അഹമ്മദാബാദിൽ നിന്ന് കോൾഡ്‌പ്ലേയുടെ സംഗീത പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് ഡിസ്നി ഹോട്ട്‌സ്റ്റാർ അറിയിച്ചു.കോൾഡ്‌പ്ലേയുടെ ഇന്ത്യയിലെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കച്ചേരികൾ 2025ലെ ഏറ്റവും വലിയ സംഗീത പരിപാടിയായി കണക്കാക്കപ്പെടുന്നു.
ബ്രിട്ടീഷ് സംഗീത ബാൻഡായ കോൾഡ്േപ്ലക്ക് അവരുടെ ‘മ്യൂസിക് ഓഫ് ദി സ്‌ഫിയേഴ്‌സ് വേൾഡ് ടൂറിന്റെ’ ഭാഗമായി ജനുവരി 18, 19, 21 തീയതികളിൽ നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ മൂന്ന് ഷോകളുണ്ട്. നാലാമത്തെ ഷോ ജനുവരി 25ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും.
രാജ്യത്തുടനീളമുള്ള എല്ലാ സ്‌ക്രീനുകളിലും ഈ മഹത്തായ ഇവന്റ് ആസ്വദിക്കാൻ ആരാധകരെ പ്രാപ്തരാക്കുകയും ഉയർന്ന നിലവാരമുള്ള അനുഭവങ്ങളിലേക്കുള്ള പ്രവേശനത്തെ ജനാധിപത്യവൽക്കരിക്കുകയും ചെയ്തുകൊണ്ട് വിനോദത്തിന്റെ ഭാവി പുനഃർനിർവചിക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് ഡിസ്‌നി ഹോട്ട്‌സ്റ്റാർ ഒരു പ്രസ്താവനയിൽ പറഞ്ഞു.
‘ഇന്ത്യയിലെ ഞങ്ങളുടെ എല്ലാ സുഹൃത്തുക്കൾക്കും ഹലോ. അഹമ്മദാബാദിൽ നിന്നുള്ള ഞങ്ങളുടെ സംഗീതക്കച്ചേരി Disney Hotstarൽ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഇത് ഇന്ത്യയിലെവിടെ നിന്നും നിങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ കഴിയും. നിങ്ങളുടെ സാന്നിധ്യം ഞങ്ങൾ ആകാംക്ഷയോടെ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ആകർഷകമായ രാജ്യം പര്യവേക്ഷണം ചെയ്യാനാവുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഊഷ്മളമായ ആശംസകൾ’ -കോൾഡ്‌പ്ലേ ഫ്രണ്ട്മാൻ ക്രിസ് മാർട്ടിൻ പറഞ്ഞു.
2016ൽ മുംബൈയിൽ നടന്ന ഗ്ലോബൽ സിറ്റിസൺ ഫെസ്റ്റിവലിൽ കോൾഡ്‌പ്ലേ രാജ്യത്ത് പരിപാടി അവതരിപ്പിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.