സംഗീതം വിനീത് ശ്രീനിവാസൻ, ആലാപനം ദിവ്യാ വിനീത്; മ്യൂസിക്കൽ ആൽബം 'ഉയർന്ന് പറന്ന്'
text_fieldsഗായകനും സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ ആദ്യമായി സംഗീത സംവിധാനം നിർവഹിച്ച മ്യൂസിക്കൽ ആൽബമാണ് 'ഉയർന്ന് പറന്ന്'. വിനീതിെൻറ ഭാര്യ ദിവ്യ വിനീതാണ് ഗാനം ആലപിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദിവ്യക്കൊപ്പം പുതിയ പാട്ടിെൻറ തിരക്കുകളിലായിരുന്നെന്നും രണ്ടുപേർക്കും ഇത് പുതിയ തുടക്കമാണെന്നും വിനീത് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. ഗാനത്തിന് വരികളെഴുതിയിരിക്കുന്നതും വിനീത് ശ്രീനിവാസൻ തന്നെയാണ്.
പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'ഹൃദയം' എന്ന ചിത്രത്തിെൻറ പണിപ്പുരയിലായിരുന്നു വിനീത്. എന്നാൽ, കോവിഡ് സാഹചര്യത്തെ തുടർന്ന് തൽക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുന്ന ചിത്രം, പ്രതിസന്ധി നീങ്ങുന്നതോടെ വീണ്ടും ആരംഭിക്കും.
Latest Video:
:Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.