ലതാ മങ്കേഷ്‌കറിന്‍റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് ഡോക്ടർമാർ
text_fieldsമുംബൈ: ഇന്ത്യയുടെ ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ. നിലവിൽ അവർ ഐ.സി.യുവിൽ തുടരുമെന്നും എത്ര ദിവസം ആശുപത്രിയിൽ ചെലവഴിക്കേണ്ടി വരുമെന്ന് പറയാനാകില്ലെന്നും ഡോ. പ്രതീത് സംദാനി ശനിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. 92 കാരിയായ ലതാ മങ്കേഷ്കറെ കോവിഡ് പോസിറ്റീവായി ജനുവരി എട്ടിനാണ് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
'ലതാ ദീദിയുടെ ആരോഗ്യനിലയിൽ മുമ്പത്തേതിനേക്കാൾ പുരോഗതി കണ്ടുതുടങ്ങിയിട്ടുണ്ട്. ഡോ. പ്രതിത് സംദാനി ഉൾപ്പടെ വിദഗ്ധരായ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ അസുഖം പെട്ടെന്ന് തന്നെ ഭേദമാകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്' -കുടുംബ സുഹൃത്തും ഗായികയുമായ അനുഷ ശ്രീനിവാസ അയ്യർ പറഞ്ഞുക.
ലതാ മങ്കേഷ്‌കറിന്‍റെ ആരോഗ്യനില ഗുരുതരമാണെന്ന് കാണിച്ച് നിരവധി വ്യാജപ്രചാരണങ്ങൾ നേരത്തെ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. ഇത്തരത്തിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഈ അവസരത്തിൽ ലതാ ദീദി പെട്ടെന്ന് സുഖം പ്രാപിച്ച് മടങ്ങിവരാന്‍ പ്രാർത്ഥിക്കുകയാണ് വേണ്ടതെന്നും അനുഷ പറഞ്ഞു.
ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ഗായകരിൽ ഒരാളായി കണക്കാക്കപ്പെടുന്ന മങ്കേഷ്‌കർ, 1942-ൽ തന്‍റെ 13-ാം വയസ്സിലാണ് ഗാനരംഗത്തേക്ക് വരുന്നത്. വിവിധ ഭാഷകളിലായി 30,000-ലധികം ഗാനങ്ങൾ ഇവർ പാടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.