ഏകം- വെർച്വൽ സംഗീത ശിൽപം ലോകസംഗീത ദിനമായ ജൂൺ 21ന്
text_fieldsതൃശൂർ: ചേതന മീഡിയ കോളജിൽ ലോകസംഗീത ദിനമായ ജൂൺ 21ന് വെർച്വൽ സംഗീത ശിൽപം അവതരിപ്പിക്കുന്നു. കോളജിലെ കളിത്തട്ട് പെർഫോമിങ് ആർട്സ് ക്ലബിന്‍റെ നേതൃത്വത്തിലാണ് ഏകം എന്ന സംഗീത ശിൽപം അവതരിപ്പിക്കുക. ഗായിക രശ്മി സതീഷ്, അട്ടപ്പാടിയിൽ നിന്നുള്ള നഞ്ചമ്മ എന്നിവർ മുഖ്യാതിഥികളാകും.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഗായകർ പരിപാടിയിൽ പങ്കെടുക്കും. കോളജിലെ സൗണ്ട് ആൻഡ് മ്യൂസിക് ഫാക്കൽറ്റി കെ.പി പ്രദീപ്കുമാർ നയിക്കുന്ന ഏകം - മ്യൂസിക് എൻസെംബിൾ ആണ് സംഗീത വിരുന്നിലെ പ്രധാന ആകർഷണം.
രണ്ടുമണിക്കൂർ നീളുന്ന പരിപാടിയിൽ അതിഥി ഗായകരായി സ്റ്റീഫൻ ദേവസി, ഗ്രാമി അവാർഡ് ജേതാവ് മനോജ് ജോർജ്, ഫാദർ ജോർജ് പൂവത്തിങ്കൽ, അൻവർ, മാർട്ടീന, നിസ അസീസി, മീര റാം മോഹൻ, ശരത് ചേലൂർ തുടങ്ങിയവരുടെ അവതരണങ്ങളും ഉണ്ടാകും. വിദേശ പ്രതിനിധികളായി മെക്സിക്കോയിൽ നിന്നുള്ള ഫെർണാണ്ട റോബിൺസൺ (മായൻ ആദിമജനതയുടെ പാട്ടുകൾ), ഹൂസ്റ്റണിൽ നിന്നും റാപ് ഗായികനായ ഡാനിയേൽ തോംസൺ എന്നിവരും പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.