ചിന്തിപ്പിക്കുന്ന എൻജോയ് എഞ്ചാമി..; ഗായകരായി അറിവും ധീയും, വൈറൽ
text_fieldsസന്തോഷ് നാരായണൻ നിർമിച്ച് ധീയും അറിവും ചേർന്ന് ആലപിച്ച എൻജോയ് എഞ്ചാമി എന്ന തമിഴ് ആൽബം ശ്രദ്ധനേടുന്നു. ധീയും അറിവും തന്നെയാണ് ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്. അമിത് കൃഷ്ണൽ സംവിധാനം ചെയ്തിരിക്കുന്ന ആൽബം റിലീസ് ചെയ്തിരിക്കുന്നത് എ.ആർ റഹ്മാന്റെ മാജ്ജാ എന്ന യൂട്യൂബ് ചാനലിലൂടെയാണ്. സ്വതന്ത്ര സംഗീത പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി റഹ്മാൻ തുടങ്ങിയ ചാനലാണ് മാജ്ജാ.
മ്യൂസിക് ലോഞ്ചിന് എൻജോയ് എഞ്ചാമിയുടെ ഗായകൻ തിരുക്കുറൾ അറിവ് പറഞ്ഞത് :-
"200 ആണ്ടുകൾക്ക് മുന്നേ നിലമറ്റ് ഈ മണ്ണിൽ ജീവിച്ച, മണ്ണിൽ ഉഴച്ചു കൊണ്ടേയിരുന്ന ഒരു ജനതയെ പട്ടിണി കാലത്ത് ശ്രീലങ്കയിലേക്ക് തേയിലത്തോട്ടത്തിൽ അടിമയായി ജോലി ചെയ്യാൻ കൊണ്ടു പോയിരുന്നു... മനുഷ്യന്‍റെ കാൽപാട് വീഴാത്ത ഘോരവനങ്ങൾ വെട്ടി അവർ നഗരങ്ങൾ ഉരുവാക്കി, വീടുകൾ കെട്ടി, ശ്രീലങ്കയുടെ സാമ്പത്തിക വളർച്ചയ്ക്ക് പ്രധാന കാരണം അവിടെ തേയിലത്തോട്ടത്തിൽ ഇല പറിക്കുന്ന കൂലി തൊഴിലാളികളായിരുന്നു, തമിഴിൽ നിന്നും പോയവർ...
ശേഷം ഇവിടെ ജനസംഖ്യ അധികമാണ്.. നിങ്ങൾ ഇവിടുത്തുകാർ അല്ല എന്നൊക്കെ പറഞ്ഞ് അവർ എവിടെ നിന്നു വന്നോ അവിടേക്ക് തന്നെ അവരെ ആട്ടിപ്പായിച്ചു, തിരികെ നാട്ടിലെത്തിയപ്പോൾ അവർക്ക് തേയില നുള്ളുന്നതല്ലാതെ മറ്റൊന്നും അറിയില്ലായിരുന്നു അവർ ഇവിടുത്തെ മലയിടുക്കുകളിൽ അഭയംതേടി, ഊട്ടി, കൊടൈക്കനാൽ, ഗൂഡല്ലൂർ തുടങ്ങിയിടങ്ങളിൽ തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്തു.. അവിടെയും ജോലി നിഷേധങ്ങൾ നേരിട്ട് മറ്റു ജോലികൾ ചെയ്തു ഉഴച്ച് ഉഴച്ച് തൻ കുടുംബത്തെ രക്ഷിച്ച് മക്കളെ വളർത്തി ആളാക്കിയവർ... അതിൽ ഒരമ്മ..അവരുടെ പേര് വല്ലിയമ്മാൾ അവരാണെന്‍റെ മുത്തശ്ശി,അവരുടെ പേരക്കുട്ടിയാണ് ഞാൻ...അവരുടെ പാട്ടാണ് ഇത്, അവരുടെ കഥയാണ് ഇത്, അവരുടെ അധ്വാനമാണിത്...."
പാട്ടുകൾ സന്തോഷം നൽകുന്നവയാണ്
എന്നാൽ അവ നമ്മളെ ചിന്തിപ്പിക്കുമ്പോൾ അവക്ക് സൗന്ദര്യം കൂടുന്നു!..
(വിവർത്തനം:- ആനന്ദ് ബാലസുബ്രമണ്യൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.