വേടനെതിരായ ലൈംഗികപീഡന ആരോപണം; നേറ്റീവ് ഡോട്ടറിെൻറ ചിത്രീകരണം നിർത്തിവച്ചതായി മുഹ്സിൻ പരാരി
text_fieldsകൊച്ചി: റാപ്പർ വേടന് എതിരേ ലൈംഗിക പീഡന ആരോപണം ഉയർന്നതിെൻറ പശ്ചാത്തലത്തിൽ 'ഫ്രം എ നേറ്റീവ് ഡോട്ടർ' എന്ന മ്യൂസിക് വീഡിയോ പദ്ധതി നിർത്തിവയ്ക്കുന്നതായി സംവിധായകൻ മുഹ്സിൻ പരാരി. തെൻറ ഇൻസ്റ്റഗ്രാം അകൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 'ദി റൈറ്റിങ് കമ്പനി'യുടെ ബാനറിൽ നിർമിക്കുന്ന മലയാളം ഹിപ്പ്ഹോപ്പ് ആൽബമാണ് ഫ്രം എ നേറ്റീവ് ഡോട്ടർ. ഇതിൽ പ്രധാന ഗായകനാണ് വേടൻ.
വിഷയത്തില്‍ നീതിയുക്തമായ പരിഹാരം കാണുന്നതുവരെ മ്യൂസിക് വീഡിയോയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിര്‍ത്തിവെക്കുകയാണെന്നാണ് ആൽബം സംവിധായകൻകൂടിയായ മുഹ്സിൻ പരാരി പറയുന്നത്. വേടനെതിരായ ആരോപണം ഗുരുതരമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും സംഭവത്തിൽ അടിയന്തിര ഇടപെടലും പരിഹാരവും ആവശ്യമാണെന്നും മുഹ്സിൻ കുറിച്ചു. 'നേറ്റീവ് ബാപ്പ','ഫ്യൂണറൽ ഒാഫ് എ നേറ്റീവ് സൺ' എന്നീ സംഗീത ആൽബങ്ങൾക്കുശേഷമാണ് റൈറ്റിങ് കമ്പനി പുതിയ ആൽബം നിർമിക്കാൻ തീരുമാനിച്ചത്.
തൈക്കുടം ബ്രിഡ്ജ് അംഗവും സംഗീത സംവിധായകനുമായ ഗോവിന്ദ് വസന്ത,ഗായകരായ ചിൻമയി, അറിവ് തുടങ്ങിയവരും ആൽബത്തിെൻറ ഭാഗമാണ്. മലയാളത്തിലെ ആദ്യത്തെ പൊളിറ്റിക്കല്‍ ഹിപ്പ് ഹോപ്പ് മ്യൂസിക്ക് ആൽബമായാണ് നേറ്റീവ് ബാപ്പ അറിയപ്പെടുന്നത്. നടൻ മാമുക്കോയ ആണ് ആൽബത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.