റിക്കി കെജിനോടൊപ്പം ദേശീയ ഗാനം ആലപിച്ച് നാല് രാജ്യങ്ങളിലെ ഗായകർ -വീഡിയോ കാണാം
text_fieldsന്യൂഡൽഹി: 75ാം മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ രാജ്യത്തിന് ആദരം അർപ്പിച്ച് ഗ്രാമി പുരസ്കാര ജേതാവും ഇന്ത്യൻ സംഗീത സംവിധായകനുമായ റിക്കി കെജ്. ദേശീയ ഗാനമാണ് ആലപിച്ചത്. റിക്കിക്കൊപ്പം ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, മ്യാൻമർ, കാമറൂൺ എന്നിവിടങ്ങളിൽ നിന്നുള്ള 12 ഗായകരും ഉണ്ടായിരുന്നു. റിക്കി കെജിന്റേയും ടീം അംഗങ്ങളുടേയും ഗാനം വൈറലായിട്ടുണ്ട്. റിക്കി കെജിന്റെ സംഗീത ആൽബം ഇന്ത്യ സംസ്കാരിക മന്ത്രാലയം ട്വിറ്റ് ചെയ്തിട്ടുണ്ട്.
കൂടാതെ ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യയിലെ 75 ഗായകരും സംഗീതജ്ഞരും ചേർന്ന് 'ജയ ഹേ 2.0' എന്ന മ്യൂസിക്കൽ വീഡിയോ ഒരുക്കിയിരുന്നു. സൗരേന്ദ്രോ മുള്ളിക്കും സൗമ്യോജിത് ദാസും ചേർന്നാണ് മ്യൂസിക്കൽ വീഡിയോ സംഗീത സംവിധാനം ചെയ്തിരിക്കുന്നത്.
ഗായകരായ ആശാ ഭോസ്ലെ, അംജദ് അലി ഖാൻ, ഹരിപ്രസാദ് ചൗരസ്യ, ഹരിഹരൻ, റാഷിദ് ഖാൻ, അജോയ് ചക്രബർത്തി, ശുഭ മുദ്ഗൽ, അരുണാ സായിറാം, എൽ. സുബ്രഹ്മണ്യം, ശിവമണി, ബോംബെ ജയശ്രീ, ഉദിത് നാരായൺ, ശ്രേയ ഘോഷാൽ, മഹേഷ് കാലെ, അമൻ അലി ബംഗഷ്, അയാൻ അലി ബംഗഷ്, ഉഷാ ഉതുപ്പ്, സോംലത ആചാര്യ ചൗധരി, പാർവതി ബാവുൾ, അനുപം റോയ്, രൂപം ഇസ്ലാം,കെ എസ് ചിത്ര , സുജാത മോഹൻ, ശ്വേത മോഹൻ , ഉണ്ണികൃഷ്ണൻ തുടങ്ങിയവരും ഈ സംഗീതാർച്ചനയിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.