Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightപിറന്നാൾ ദിനത്തിൽ...

പിറന്നാൾ ദിനത്തിൽ മകളുടെ ഓർമയിൽ ‘ഇസൈജ്ഞാനി’

text_fields
bookmark_border
ilaiyaraaja
cancel
camera_alt

ഇളയരാജയും മകൾ ഭാവതരിണിയും

എൺപത്തിയൊന്നിലേക്ക് കാലെടുത്തുവെച്ച സംഗീത കുലപതി ഇളയരാജ പിറന്നാൾ ദിനത്തിൽ, തന്നെ വിട്ടുപിരിഞ്ഞ പ്രിയ പുത്രിയുടെ ഓർമയിൽ. ആരാധകരും സുഹൃത്തുക്കളുമെല്ലാം അദ്ദേഹത്തിന്റെ ചെന്നൈ ഓഫിസിനു മുന്നിലെത്തിയിരുന്നുവെങ്കിലും ആഘോഷങ്ങളൊന്നുമുണ്ടായിരുന്നില്ല. എങ്കിലും ആരാധകരുടെ അഭ്യർഥനയിൽ അദ്ദേഹം ഫോട്ടോക്ക് നിന്നുകൊടുത്തു.

‘‘ ഞാൻ ജന്മദിനം ആഘോഷിക്കുന്നില്ല. എന്റെ മകൾ ഭാവതരിണിയുടെ വിയോഗത്തിൽ ഇപ്പോഴും കരഞ്ഞുകൊണ്ടിരിക്കുകയാണ് ഞാൻ. അപ്പോഴാണ് ഈ ഹാപ്പി ബർത്ത്ഡേ ആശംസകൾ വരുന്നത്. എന്നെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി മാത്രമാണ് ഞാനിപ്പോൾ പുറത്തിറങ്ങിയത്’’ -ഇളയരാജ പറയുന്നു.

ഇക്കഴിഞ്ഞ ജനുവരിയിലാണ്, മികച്ച പിന്നണി ഗായിക കൂടിയായ ഭാവതരിണി 47ാം വയസ്സിൽ അന്തരിച്ചത്. പിതാവിനും സംഗീത രംഗത്തുതന്നെയുള്ള സഹോദരങ്ങളായ യുവാൻ ശങ്കർ രാജക്കും കാർത്തിക് രാജക്കുമൊപ്പം ഭാവതരിണി പാടിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IlaiyaraajaEntertainment NewsBirthday
News Summary - Isaignyani in memory of daughter on his birthday
Next Story