ജയചന്ദ്രൻ്റെ പ്രണയാർദ്ര നാദത്തിൽ "അവള് "
text_fields"പലനാളായ് തേടുന്ന മിഴിയാണവൾ, ആനാളിൽ ഞാൻ കണ്ട നിറമാണവൾ...' മലയാളിയുടെ സ്വന്തം ഭാവഗായകൻ പി. ജയചന്ദ്രൻ്റെ പ്രണയാർദ്ര നാദത്തിൽ കാഴ്ചക്കാരെ സ്നേഹത്തിൻ്റെ സുന്ദരദൃശ്യങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോവുകയാണ് ''അവൾ my soulmate'' എന്ന മ്യൂസിക്കൽ ആൽബം .പ്രണയഗാനങ്ങളെ എന്നും നെഞ്ചിലേറ്റി ആസ്വദിക്കുന്ന മലയാളികൾക്കായി സത്യം ഓഡിയോസാണ് ഈ ആൽബം അവതരിപ്പിക്കുന്നത്.
ആയുർജ്യോതി ആയുർവേദ ഹോസ്പിറ്റൽ എം.ഡിയും ഡോക്ടറുമായ ലിജോ മന്നച്ചന്റെ വരികൾക്ക് സിനിമാ പിന്നണി ഗാനരംഗത്തും ഭക്തിഗാന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ചിത്ര അരുണ്‍ ആണ് സംഗീതം പകർന്നിരിക്കുന്നത്.ചിത്ര ഈണം നൽകുന്ന ആദ്യ ഗാനം കൂടിയാണിത്. പ്രണയഗീതങ്ങളെ തന്റെ സ്വതസിദ്ധമായ ആലാപന ശൈലികൊണ്ട് ആർദ്രമാക്കുന്ന പി.ജയചന്ദ്രന്റെ ശബ്ദത്തിൽ ഈ ഗാനം വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്. നിഷ്കളങ്കമായ ഒരു ഗ്രാമീണ പ്രണയത്തിന്റെ അനുഭൂതി പകരുന്ന ദൃശ്യങ്ങളാൽ സമ്പന്നമാണ് ഈ ആൽബം.
ഏറെക്കാലമായി ടെലിവിഷൻ - സിനിമാരംഗത്ത് എഡിറ്ററായി പ്രവർത്തിച്ചു വരുന്ന മെേൻറാസ് ആൻറണിയാണ് ഈ പ്രണയ സംഗീത ആല്‍ബത്തിെൻറ സംവിധായകന്. സുരേഷ് ബാബു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.