തലമുടി മൊട്ടയടിച്ച് ജിൻ! ആരാധകരോട് അഭ്യർഥനയുമായി ബി.ടി.എസ്
text_fieldsപ്രമുഖ കൊറിയൻ സംഗീത ബാൻഡായ ബി.ടി.എസിലെ മുതിർന്ന അംഗം ജിൻ സൈന്യത്തിലേക്ക്. തലമുടി മൊട്ടയടിച്ചുള്ള പ്രിഗായകന്റെ ലുക്ക് ആരാധകരെ ആകെ സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്. ബി.ടി.എസിലെ മറ്റുള്ളവരും വരും മാസങ്ങളിൽ സൈനികസേവനം ആരംഭിക്കും. 2 വർഷത്തെ സൈനിക സേവനത്തിന് ശേഷം 2025 ൽ ബാൻഡ് പുനരാരംഭിക്കാനാണ് തീരുമാനം
ജിൻ ക്യാംപിലേക്ക് എത്താൻ തയാറെടുക്കുമ്പോൾ ആരാധകരോട് ഒരു അഭ്യർഥനയുമായി എത്തിയിരിക്കുകയാണ് ബി.ടി.എസ് ഏജൻസിയായ ബിഗ് മ്യൂസിക് . ക്യാംപിന്റെ പരിസരത്തേക്ക് തങ്ങളുടെ പ്രിയഗായകനെ കാണാൻ എത്തരുതെന്നും മറ്റുള്ള സൈനികരേയും കുടുംബത്തേയും ബുദ്ധിമുട്ടിക്കരുതെന്നുമാണ് ഏജൻസി പറയുന്നത്.
' ജിൻ യോൻചനിലെ ക്യാംപിലെത്തുമ്പോൾ ആരാധകർ അടുത്തു വരരുത്. ജിൻ ആരാധകരേയോ മാധ്യമങ്ങളെയോ അഭിവാദ്യം ചെയ്യില്ല. ഇതിന് വേണ്ടി ആരും അവിടേക്ക് വരേണ്ടതില്ല. സൈനിക ക്യാംപിലെത്തുന്ന മറ്റു സൈനികർക്കും ബന്ധുക്കൾക്കും ആളുകൾ കൂടുന്നത് പ്രശ്നമുണ്ടാക്കും'- എജൻസി പറയുന്നു.
ജിന്റെ ശൂന്യത ആരാധകരെ സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.