Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightകൈയടി നേടി...

കൈയടി നേടി അനിരുദ്ധിന്റെ ഫിയർ ഗനം; ജൂനിയർ എൻ.ടി.ആറിന്റെ 'ദേവര'യിലെ ഗാനം പുറത്ത്

text_fields
bookmark_border
Jr N.T.R  Movie Devara Fear Song Video Out
cancel

ജൂനിയർ എൻ.ടി.ആറിനെ കേന്ദ്രകഥാപാത്രമാക്കി കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദേവര. രണ്ടുഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. സംഗീത സംവിധായകൻ അനിരുദ്ധ് സംഗീതം നല്‍കിയ ഗാനം വിവിധഭാഷകളിലായാണ് പുറത്തിറങ്ങിയത്. തെലുങ്കില്‍ രാമജോഗയ്യ ശാസ്ത്രി, തമിഴില്‍ വിഷ്ണു എടവന്‍, ഹിന്ദിയില്‍ മനോജ്‌ മുന്‍തഷിര്‍, മലയാളത്തില്‍ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍, കന്നടയില്‍ വരദരാജ് ചിക്കബല്ലപുര എന്നിവരാണ് ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഗാനത്തിന്റെ തെലുങ്ക്, ഹിന്ദി, തമിഴ് വേര്‍ഷനുകള്‍ സംഗീതസംവിധായകനായ അനിരുദ്ധ് തന്നെ ആലപിച്ചപ്പോള്‍ മലയാളം, കന്നഡ വേര്‍ഷനുകള്‍ ആലപിച്ചിരിക്കുന്നത് സന്തോഷ്‌ വെങ്കിയാണ്.

ബിഗ് ബജറ്റ് ചിത്രമായ ദേവരയുടെ ആദ്യ ഭാഗം 2024 ഒക്ടോബര്‍ 10-ന് തിയറ്ററുകളിലെത്തും. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകളും ഗ്ലിംപ്സ് വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ജനതാ ഗാരേജിന് ശേഷം കൊരട്ടല ശിവയും ജൂനിയർ എൻ.ടി.ആറും ഒരുമിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര. യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബിഗ്‌ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. സംഗീത സംവിധാനം: അനിരുദ്ധ്, ഛായാഗ്രഹണം: രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനർ: സാബു സിറിള്‍, എഡിറ്റർ: ശ്രീകര്‍ പ്രസാദ്. പിആര്‍ഒ: ആതിര ദില്‍ജിത്ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jr NTRDevara
News Summary - Jr N.T.R Movie Devara Fear Song Video Out
Next Story