ആരാധകരെ നിരാശയിലാഴ്ത്തുന്ന പ്രഖ്യാപനവുമായി ബി.ടി.എസ്
text_fieldsസിയോൾ: വ്യക്തിഗത പ്രോജക്റ്റുകളിൽ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ജനപ്രിയ കെ- പോപ് ബാന്‍ഡായ ബി.ടി.എസ് താൽകാലിക്കമായി ഇടവേളയെടുക്കുകയാണെന്ന് അംഗങ്ങൾ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ബി.ടി.എസിന്റെ സ്ഥാപക വാർഷിക ആഘോഷത്തിന്റെ ഭാഗമായുള്ള ഫെസ്റ്റ ഡിന്നറിനിടെയായിരുന്നു പ്രഖ്യാപനം. ബി.ടി.എസ് അംഗങ്ങൾ അവരുടെ വ്യക്തിഗത പ്രോജക്റ്റുകളെക്കുറിച്ച് പ്രഖ്യാപനവേളയിൽ വിശദമാക്കുകയും പദ്ധതി പ്രകാരം ബാന്‍ഡിന് ഇടവേള ആവശ്യമാണെന്ന്' ആരാധകരോട് വിശദീകരിക്കുകയും ചെയ്തു.
ബി.ടി.എസ് എന്നറിയപ്പെടുന്ന ബാങ്താൻ ബോയ്സ് ഏഴംഗ ബോയ്ബാൻഡാണ്. ആർ.എം. സുഗ,ജെ-ഹോപ്പ്, ജാങ്കൂക്ക്, വി, ജിമിൻ,ജിന്‍ എന്നിവരാണ് ഇതിലെ അംഗങ്ങൾ. ഒരു മ്യൂസിക്ക് ബാന്‍ഡെന്ന നിലയിൽ ബി.ടി.എസ് മഹത്തായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്ന് ബാൻഡിന്‍റെ ലീഡറായ ആർ.എം പറഞ്ഞു. എന്നാൽ അംഗങ്ങൾ ഓരോരുത്തരും വ്യക്തിഗത കലാകാരന്‍മാരായി ഉയരേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർമിയെ നിരാശപ്പെടുത്തിയിൽ ദുഃഖമുണ്ടെന്നും അംഗങ്ങൾ വ്യക്തമാക്കി. ഞങ്ങളുടെ ആരാധകരെക്കുറിച്ച് ചിന്തിക്കാതിരിക്കാൻ ഞങ്ങൾക്ക് കഴിയില്ല. എന്നും ആരാധകർ ഓർക്കുന്ന തരത്തിലുള്ള കലാകാരന്മാരായി വളരാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ജിമിന്‍ പറഞ്ഞു. അതേസമയം ബാന്‍ഡ് പിരിച്ചുവിടുന്നതുപോലെയല്ല ഇതെന്നും മടങ്ങി വരുമെന്നും സുഗ പ്രതീക്ഷ പ്രകടിപ്പിച്ചു.
രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആരാധകരെ ആവേശത്തിലാക്കി കഴിഞ്ഞ ആഴ്ചയാണ് ബി.ടി.എസ് അവരുടെ പുതിയ ആല്‍ബം 'പ്രൂഫ് പുറത്തിറക്കിയത്. 'യെറ്റ് ടു കം' എന്ന പേരിട്ടിരിക്കുന്ന ഈ ലീഡ് ട്രാക്ക് 2013ല്‍ ബാന്‍ഡ് അരങ്ങേറിയതു മുതലുള്ള അവരുടെമികച്ച ഗാനങ്ങളും റിലീസ് ചെയ്യാതെ പോയ പാട്ടുകളും ഉൾപ്പെടുത്തിയിട്ടുള്ള ഒരു ആന്തോളജിയായിരുന്നു. പ്രൂഫിലെ എല്ലാ ട്രാക്കുകളും ആദ്യദിവസം തന്നെ സ്പോട്ടിഫൈയുടെ പ്രതിദിന ഗ്ലോബല്‍ ടോപ്പ് 200 പട്ടികയിൽ ഇടം നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.