ഈ സഹോദരങ്ങളാണ് കീരവാണി പറഞ്ഞ ആ 'കാർപെന്റേഴ്സ്'
text_fieldsഓസ്കർ വേദിയിൽ പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ സംഗീത സംവിധായകൻ എം.എം. കീരവാണി പറഞ്ഞ കാർപെന്റേഴ്സിനെ കുറിച്ചാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച. ആ കാർപെന്റേഴ്സ് ആരാണെന്ന് ചിലരെങ്കിലും പരതിയിട്ടുണ്ടാകും. അമേരിക്കയിൽ ഒരു കാലത്ത് തരംഗം തീർത്ത കാർപെന്റേഴ്സ് എന്ന പോപ് മ്യൂസിക് ബാൻഡിനെ കുറിച്ച് അറിയാത്ത പലരും കീരവാണികളുടെ പരാമർശത്തിൽ തെറ്റിദ്ധരിച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള യുവാക്കളെ രസംപിടിപ്പിച്ച ഈ മ്യൂസിക് ബാൻഡ് രൂപീകരിച്ചത് സഹോദരങ്ങളായ കരേൻ കാർപെന്ററും റിച്ചാർഡ് കാർപെന്ററും ചേർന്നാണ്. ഇവരുടെ പാട്ടുകളാണ് കീരവാണിയെ സ്വാധീനിച്ചത്. 14 വർഷത്തെ കരിയറിൽ, കാർപെന്റേഴ്‌സ് നിരവധി സിംഗിൾസും നിരവധി ടെലിവിഷൻ സ്പെഷ്യലുകളുമടക്കം പത്തോളം ആൽബങ്ങൾ റെക്കോർഡുചെയ്‌തു.
ടിക്കറ്റ് റ്റു റൈഡ്, ക്ലോസ് റ്റു യു, എ സോങ് ഫോർ യു, നൗ ആൻറ് ദെൻ, ഹൊറിസോൺ, എ കൈൻഡ് ഓഫ് ഹഷ്, പാസേജ്, ക്രിസ്മസ് പോർട്രെയ്റ്റ്, മെയ്ഡ് ഇൻ അമേരിക്ക, വോയിസ് ഓഫ് ദി ഹാർട്ട് തുടങ്ങിയ ഹിറ്റ് ഗാനങ്ങളെല്ലാം ഒരു തലമുറയുടെ ഹരമായി മാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.