Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightദാ​സ​ണ്ണ​നും ബാ​ലു...

ദാ​സ​ണ്ണ​നും ബാ​ലു ത​മ്പി​യും

text_fields
bookmark_border
ദാ​സ​ണ്ണ​നും ബാ​ലു ത​മ്പി​യും
cancel

'കാ​ട്ടു​ക്കു​യി​ല്​ മ​ന​സ്സു​ക്കു​ള്ള പാ​ട്ടു​ക്കെ​ൻ​ട്രും പ​ഞ്ച​മ്മി​ല്ലൈ പാ​ട​ത്താ​ൻ...'.

ര​ജ​നീ​കാ​ന്തും മ​മ്മൂ​ട്ടി​യും നാ​യ​ക​വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ച്ച 1991 ലെ ​സൂ​പ്പ​ർ ഹി​റ്റ്​ മ​ണി​ര​ത്​​നം സി​നി​മ. ജ​ന്മം​കൊ​ണ്ട​ല്ലാ​തെ സ​ഹോ​ദ​ര​ങ്ങ​ളാ​യി തീ​ർ​ന്ന ര​ണ്ടു മ​നു​ഷ്യ​രു​ടെ ബ​ന്ധ​ത്തി​െൻറ ആ​ഘോ​ഷ​മാ​യി​രു​ന്നു വാ​ലി ര​ചി​ച്ച്​ ഇ​ള​യ​രാ​ജ ഈ​ണം ന​ൽ​കി​യ ആ ​പാ​ട്ട്.

ശ​രി​ക്കും, പാ​ട്ടി​ലൂ​ടെ ഹൃ​ദ​യ​ങ്ങ​ൾ പാ​ട്ടി​ലാ​ക്കി​യ എ​സ്.​പി.​ബി - യേ​ശു​ദാ​സ്​ സാ​ഹോ​ദ​ര്യ​ത്തി​​െൻറ ഉ​ത്സ​വം കൂ​ടി​യാ​യി​രു​ന്നു ആ ​പാ​ട്ട്.

യേ​ശു​ദാ​സി​നെ​ക്കാ​ൾ ആ​റ്​ വ​യ​സ്സി​ന്​ ഇ​ള​യ​താ​ണ്​ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യം. സി​നി​മ പാ​ട്ടി​ലും ആ ​ഇ​ള​പ്പം എ​സ്.​പി.​ബി​ക്കു​ണ്ടാ​യി​രു​ന്നു. യേ​ശു​ദാ​സ്​ ഗാ​യ​ക​നാ​യി ആ​റു വ​ർ​ഷം ക​ഴി​ഞ്ഞാ​യി​രു​ന്നു എ​സ്.​പി.​ബി​യും സി​നി​മ​യി​ലെ​ത്തി​യ​ത്. സ്​​നേ​ഹാ​ദ​ര​ങ്ങ​ളോ​ടെ എ​സ്.​പി.​ബി യേ​ശു​ദാ​സി​നെ 'ദാ​സ​ണ്ണ​ൻ' എ​ന്നു വി​ളി​ച്ചു. 'ബാ​ലു എ​െൻറ സ​ഹോ​ദ​ര​നാ​ണ്​' യേ​ശു​ദാ​സും അ​താ​വ​ർ​ത്തി​ച്ചു പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്​​റ്റം​ബ​റി​ൽ സിം​ഗ​പൂ​രി​ൽ ന​ട​ന്ന 'ലെ​ജ​ൻ​ഡ്​​സ്​ ഇ​ൻ സിം​ഗ​പൂ​ർ' എ​ന്ന പ​രി​പാ​ടി​യി​ലും യേ​ശു​ദാ​സ്​ പ​റ​ഞ്ഞു 'ബാ​ലു എ​ന്നു​ടെ ത​മ്പി'.

ആ ​വേ​ദി​യി​ൽ ഇ​രു​വ​രും ചേ​ർ​ന്ന്​ 'കാ​ട്ടു​ക്കു​യി​​ല്...' ഒ​രി​ക്ക​ൽ കൂടി പാ​ടി. ആ ​പാ​ട്ട്​ തു​ട​ങ്ങി​യ​ത്​ ര​ണ്ടു ഇ​തി​ഹാ​സ ഗാ​യ​ക​രു​ടെ​യും മ​ക്ക​ൾ ചേ​ർ​ന്നാ​യി​രു​ന്നു. എ​സ്.​പി.​ബി ച​ര​ണും വി​ജ​യ്​ യേ​ശു​ദാ​സും. ആ ​പാ​ട്ടി​നി​ട​യി​ലേ​ക്ക്​ ക​ട​ന്നു​വ​ന്ന്​ മ​ക്ക​ളെ മാ​റ്റി എ​സ്.​പി.​ബി​യും യേ​ശു​ദാ​സും പാ​​ട്ടേ​റ്റെ​ടു​ത്തു ഒ​രി​ക്ക​ൽ കൂ​ടി ആ​ഘോ​ഷ​മാ​ക്കി.

'സ്വ​ർ​ണ മീ​നി​െൻറ ചേ​ലൊ​ത്ത ക​ണ്ണാ​ളേ..' സ​ർ​പ്പം' എ​ന്ന സി​നി​മ​യി​​ലെ (1979) ഖ​വ്വാ​ലി ഇ​പ്പോ​ഴും ഹി​റ്റ്​ ചാ​ർ​ട്ടി​ലു​ണ്ട്. ബി​ച്ചു തി​രു​മ​ല ര​ചി​ച്ച്​ കെ.​ജെ. ജോ​യ്​ സം​ഗീ​തം ന​ൽ​കി​യ ആ ​ഗാ​ന​ത്തി​ലൂ​ടെ​യാ​യി​രു​ന്നു യേ​ശു​ദാ​സും എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​വും ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ൽ ഒ​ത്തു​ചേ​ർ​ന്ന​ത്. 1973 ൽ ​മ​ദി​രാ​ശി​യി​ലെ ശാ​ര​ദാ സ്​​റ്റു​ഡി​യോ​യു​ടെ മു​റ്റ​ത്തു​വെ​ച്ചാ​യി​രു​ന്നു ആ​ദ്യ​മാ​യി ഇ​രു​വ​രും നേ​ർ​ക്കു​നേ​ർ ക​ണ്ടു​മു​ട്ടി​യ​ത്. ശ​ങ്ക​ർ ഗ​ണേ​ഷ്​ സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ചി​ത്ര​ത്തി​ൽ ഇ​രു​വ​രും ചേ​ർ​ന്നു​പാ​ടി. 'ത്രി​ശൂ​ലം' എ​ന്ന ശി​വാ​ജി ഗ​ണേ​ശ​ൻ ചി​ത്ര​ത്തി​ൽ എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ 'ഇ​ര​ണ്ടു കൈ​ക​ൾ നാ​ങ്കാ​നാ​ൽ...' എ​ന്ന പാ​ട്ടി​ൽ ഇ​രു​വ​രെ​യും ഒ​ന്നി​ച്ചു ചേ​ർ​ത്തു.

60 ൽ ​പ​രം സി​നി​മ​ക​ൾ​ക്ക്​ എ​സ്.​പി.​ബി സം​ഗീ​തം ന​ൽ​കി​യി​ട്ടു​ണ്ട്. ആ ​സം​ഗീ​ത സം​വി​ധാ​ന​ത്തി​ൽ യേ​ശു​ദാ​സ്​ പാ​ടു​ക​യും ചെ​യ്​​തു. 'ശി​ഖ​രം' എ​ന്ന സി​നി​മ​യി​ലെ (1991) 'അ​ഗ​രം ഇ​പ്പോ​ൾ ശി​ഖ​ര​മാ​ച്ച്...' എ​ന്ന മ​നോ​ഹ​ര​മാ​യ ഗാ​ന​മാ​യി​രു​ന്നു അ​ത്. സിം​ഗ​പൂ​രി​ലെ 'ലെ​ജ​ൻ​ഡ്​​സ്​' വേ​ദി​യി​ൽ എ​സ്.​പി.​ബി ആ ​ഗാ​നം ഒ​രി​ക്ക​ൽ കൂ​ടി യേ​ശു​ദാ​സി​നെ കൊ​ണ്ട്​ പാ​ടി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KJ YesudasS. P. Balasubrahmanyamplayback singer
News Summary - K.J Yesudas and SPB
Next Story