ഗായകന്‍ കെ.കെയുടെ മൃതദേഹം സംസ്കരിച്ചു
text_fieldsമുംബൈ: കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ് മരിച്ച പിന്നണി ഗായകന്‍ കൃഷ്ണകുമാർ കുന്നത്ത് എന്ന കെ.കെയുടെ മൃതദേഹം മുംബൈയിൽ സംസ്കരിച്ചു. മൃതദേഹം കഴിഞ്ഞദിവസം കൊൽക്കത്തയിൽനിന്ന് മുംബൈയിലെ വസതിയിലെത്തിച്ചിരുന്നു. വെർസോവ ഹിന്ദു ശ്മശാനത്തിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. സംഗീത രംഗത്തെ പ്രമുഖർ പങ്കെടുത്തു.
സർക്കാർ ഉടമസ്ഥതയിലുള്ള എസ്.എസ്.കെ.എം ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷമാണ് മൃതദേഹം മുംബൈയിലെത്തിച്ചത്. കെ.കെയുടെ മൃതദേഹത്തിന് പശ്ചിമ ബംഗാൾ സർക്കാർ നേരത്തെ അന്ത്യോപചാരം അർപ്പിച്ചിരുന്നു.
ദക്ഷിണ കൊൽക്കത്തയിലെ നസ്‌റുൽ മഞ്ചിൽ ഗുരുദാസ് കോളജ് സംഘടിപ്പിച്ച സംഗീതപരിപാടി കഴിഞ്ഞ് തിരിച്ചെത്തിയ കെ.കെ ഹോട്ടലിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മലയാളിയായ കെ.കെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായി 700ലേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.